എമെർജൻസി എക്സിറ്റ്... കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ
പഴക്കാലം... കോട്ടയം നഗരത്തിലെ പഴക്കടിയിൽ നിന്നുള്ള കാഴ്ച.
മഴയത്ത് വലയെറിഞ്ഞ്... എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ.
മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
പറന്നെത്തി... കൊവിഡ് നിയന്ത്രണൾക്ക് ഇളവുകൾക്ക് നൽകിയതിനെത്തുടർന്ന് നിരവധി സന്ദർശകരുണ്ടായിരുന്ന എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ ബോട്ട് ജെട്ടിയിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർ.
ഗവിയുടെ സ്വന്തം കടുവ... വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് പോകുന്ന റോഡിൽ വള്ളക്കടവിന് സമീപം റോഡ് മുറിച്ച് കടക്കുന്ന കടുവ.ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ഫോട്ടോഗ്രാഫ‌ർമാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലൂടെ കടുവ കടന്നുപോയത്.പെരിയാ‌ർ തെക്കൻ മേഖലയിൽ കടുവകളെ കാണുക അപൂർവമാണ്.
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ തുഴഞ്ഞ് നീങ്ങുന്ന മത്സ്യതൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം പള്ളൂരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കേബിൾ ലൈനിൽ കൂടി കടന്ന് പോകുന്ന അണ്ണാൻ.
അണ്ണാരക്കണ്ണനും തന്നാലായത്... എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ ചായക്കടയിൽ ചായക്കുടിക്കാനെത്തുന്നവരുടെ ചങ്ങാതിയാണി അണ്ണാരക്കണ്ണൻ. ആളുകൾ മരച്ചില്ലയിൽ വച്ചു കൊടുത്ത ബിസ്ക്കറ്റ് കഷണം എടുത്തു ഭക്ഷിക്കുകയാണ് അണ്ണാൻ.
ഒരു കൈ സഹായം... ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് വാഹനത്തിൽ തടി കയറ്റുമ്പോൾ. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
രാവിലത്തെ തെളിഞ്ഞ അന്തരീക്ഷം മാറി മാനം ഇരുണ്ടപ്പോൾ. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
കോവിഡ് മൂലം ജലമേളകളും ആരവങ്ങളുമില്ലാതെ ഇത് രണ്ടാവർഷം. വള്ളത്തിലിരുന്ന് ആവേശഭരിതമായി തുഴയുന്ന കുട്ടി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം.
പച്ചപ്പ് തേടി... ശക്തമായി പെയ്ത മഴ തോർന്നപ്പോൾ പറന്നെത്തി ഇലയിൽ ഇരിക്കുന്ന തുമ്പികൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
വേമ്പനാട്ട് കായലിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന മത്സ്യ തൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
ചേക്കേറാൻ... മേഘങ്ങളുടെ കാഴ്ച ചിലപ്പോഴൊക്കെ പെയ്ന്റിംഗുകൾ പോലെയാണ്. ഇലകൾ പൊഴിഞ്ഞ മരക്കൊമ്പിൽ വിശ്രമിക്കാനെത്തുന്ന കാക്കയുടെ പശ്ചാത്തലത്തിലുള്ള ആകാശക്കാഴ്ച. വൈറ്റിലയിൽ നിന്ന്.
നിഴലിൽ ചവിട്ടി... എറണാകുളം പേരണ്ടൂർ കനാലിൽ ഇരതേടിയിറങ്ങിയ കൊക്കിന്റെ നിഴൽ വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ.
  TRENDING THIS WEEK
വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർ.
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ
തൃശൂർ കോർപറേഷന്റെ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള പുതിയ ജെ.സി.ബിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ഓടിച്ചു നോക്കുന്ന മേയർ എം.കെ വർഗീസ്.
കളിയും ചിരിയും...കൊവിഡ് രണ്ടാം തരംഗത്തിൽ അടച്ചിട്ട സുബാഷ് പാർക്ക് ഇന്നലെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തപ്പോൾ. നീണ്ട നാളുകൾക്ക് ശേഷം പുറത്തേക്കിറങ്ങിയതിന്റെ ആഘോഷത്തിമിർപ്പിൽ ടിക്ടോക് വീഡിയൊ എടുക്കുന്ന കുട്ടികൾ
പച്ചപ്പിലൊഴുകി... കോട്ടയം ഈരയിൽക്കടവ് ഭഗത്തുനിന്നുള്ള കൊടൂരാറിന്റെ കാഴ്ച.
തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിതകർത്ത നിലയിൽ
വിദ്യാരംഭ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നേഹ,നിയ,കനി,ഫിദൽഎന്നീ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചപ്പോൾ
കനത്ത മഴയെതുടർന്ന് പിലാക്കൽ-മുണ്ടിത്തൊടിക റോഡിലേക്ക് പാടം നിറഞ്ഞ് വെള്ളം കയറിയപ്പോൾ സൈക്കിളിൽ സഞ്ചരിക്കുന്നയാൾ.
നെടുമുടിവേണുവിന്റെ ഭൗതിക ശരീരം തിരുവനന്തപുരം തിട്ടമംഗലത്തെ വസതിയിൽ പൊതു ദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന നടൻ മമ്മുട്ടി .നിർമ്മാതാവ് സുരേഷ് കുമാർ ,സിനിമാതാരം രമേശ് പിഷാരടി തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com