എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ 165 -മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയിൽ പാർവതിയുടെ വേഷമണിഞ്ഞ പെൺകുട്ടിക്ക് അമ്മ മൂക്കുത്തി ഇട്ട് കൊടുക്കുന്ന വിവിധ ഭാവങ്ങൾ
മാനത്തൊരു പൊൻപ്രഭ... ഇന്നലെ രാത്രി ഉദിച്ച ചന്ദ്രന് ചുറ്റും രൂപപ്പെട്ട പ്രഭാവലയം.
പാടവരമ്പത്തിലൂടെ..., ഓണാഘോഷം കഴിഞ്ഞു, ഓണാവധി തീരുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കുട്ടികൾ അവരുടെ അവധിദിനങ്ങൾ വിനോദങ്ങളിൽ ഏർപ്പെട്ട് ആഘോഷിക്കുകയാണ്. ആലപ്പുഴ ചുങ്കം കരിവേലിപ്പാടത്ത് പട്ടം പറത്തുവാനായി വരമ്പിൽക്കൂടി പോകുന്ന കുട്ടികൾ.
'മാവേലി ഈ കുഴികടന്ന് എങ്ങന യാത്ര ചെയ്യാനാ...' ഓണം ആഘോഷത്തിനായി മാവേലി വേഷത്തിലെത്തിയ കുട്ടി. നഗരത്തിലെ റോഡുകൾ എല്ലാം തന്നെ തകർന്ന അവസ്ഥയിലാണ്. എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ച.
പൂവേപൊലിപൂവേ... ഓണവിപണിയ്ക്ക് സജീവമായ പാലക്കാട് പൂക്കാരതെരുവിലെ പൂവിപണി.
ഓണം വന്നതറഞ്ഞില്ലേ... ഓണക്കാലം വന്നതോടെ പരസ്യങ്ങൾക്ക് നിരത്തിലെങ്ങും മവേലിമാർ എത്തിക്കഴിഞ്ഞു. കണ്ണൂർ നഗരത്തിൽ പരസ്യ നോട്ടീസുകൾ വിതരണം ചെയ്യാൻ മാവേലി വേഷമണിഞ്ഞെത്തിയപ്പോൾ.
നിറം നിറഞ്ഞ വഴിയോരം...കോട്ടയം തിരുനക്കരയിൽ ഓണത്തിന് മുന്നോടിയായി വിൽപ്പനക്ക് വെച്ചിരിക്കുന്ന പൂക്കൾ.
ആർപ്പോ... ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ സെന്റ്. മേരീസ് കോളേജിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ നിന്ന്.
തമിഴ്‌നാട് തോവാളയിലെ പൂവിപണി.
ഭക്ഷണം തേടി... മരക്കൊമ്പിൽ ഇരുന്ന് കായ കഴിക്കുന്ന കുരങ്ങൻ. മൂന്നാർ വട്ടവടയിലെ പാമ്പാടുംഷോലയിൽ നിന്നുള്ള കാഴ്ച.
പുപ്പുലി... ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ ഹൈറോഡിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിയ പുലിമുഖങ്ങൾ.
വീണാ വാണി... ഓണാഘോഷങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തിൽ നടന്ന അത്തച്ചമയ ഘോഷയാത്രയിൽ പങ്കെടുത്ത സരസ്വതി ദേവി വേഷധാരിയുടെ കൈയ്യിലെ വീണ കൗതുകത്തോടെ വാങ്ങി നോക്കുന്ന കുട്ടി.
ഓണാഘോഷത്തിന്റെ ഭാഗമായി കൊല്ലം ഗവ.ബോയ്സ് എച്ച്.എസ്.എസ്സിൽ നടന്ന പട്ടം പറത്തലിൽ നിന്ന്.
കുഞ്ഞോണമുണ്ട്... കോട്ടയം എം.ഡി സെമിനാരി എൽ.പി സ്കൂളിൽ നടന്ന ഓണാഘോഷപരിപാടിയിൽ സദ്യ കഴിക്കുന്ന കുട്ടികൾ.
ദേവി അടുത്തുണ്ട്... ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ അത്തച്ചമയ ഘോഷയാത്രക്ക് തയ്യാറായി നിൽക്കുന്ന ചമയങ്ങൾ.
അത്തം പത്തിന് പൊന്നോണം... ഇന്ന് അത്തം, ഇനി മാവേലി തമ്പുരാനെ വരവേൽക്കാൻ മലയാളി മണ്ണാകെ കാതുരിക്കും. കണ്ണൂർ മാടായി പാറയിൽ നിന്നുള്ള കാഴ്ച്ച.
ആവേശം മുന്നേ... നെഹ്‌റു ട്രോഫി മത്സരത്തിനു മണിക്കൂറുകൾ ബാക്കി നിൽക്കെ ആവേശത്തോടെ ട്രാക്കിലൂടെ പോകുന്ന വള്ളംകളി പ്രേമികൾ.
വേമ്പനാട്ട് കായലിൽ നിന്ന് ചെറുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
കുഴി വഴി... തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിനു സമീപം തകർന്ന റോഡ്.
കരുണയുടെ കരം... നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ മരത്തിൽ നിന്ന് റോഡിൽ വീണുകിടന്ന എരണ്ട പക്ഷിക്കുഞ്ഞിനെ മരത്തിൽ കയറ്റിവിടുന്ന യാത്രക്കാരൻ.
  TRENDING THIS WEEK
നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നീണ്ടപ്പോൾ നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിനെത്തിയ നടൻ ടോവിനോ തോമസും മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും തമാശ പങ്കിടുന്നു
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരോടൊപ്പം സെൽഫി എടുക്കുന്ന ഉദ്യോഗസ്ഥർ.
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങ്.
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
സർക്കസോണം... കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിൽ ജീവനക്കാർ പൂക്കളമിട്ട് ഓണം ആഘോഷിച്ചപ്പോൾ
സുപ്രീം കോടതി പൊളിച്ച് നീക്കണമെന്നാശ്യപ്പെട്ട മരടിലെ ഫ്ലാറ്റ് കളിൽ ഒന്നായ ഹോളി ഫെയ്ത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് സന്ദർശിക്കാനെത്തിയപ്പോൾ
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചുനർത്തകികൾ അവതരിപ്പിച്ച നൃത്തം
ഓണത്തോടനുബന്ധിച്ച് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ കാഴ്ചകുല സമർപ്പിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com