വിരുന്നുകാരാ വന്നാട്ടെ... തീറ്റ തേടി പാടത്ത് പറന്നെത്തിയ വർണ്ണ കൊക്കുകൾ.കുമരകത്തു നിന്നുള്ള കാഴ്ച.
ആശാകിരണം പദ്ധതി പുനഃസ്ഥാപിക്കുക, തൊഴിൽ ലഭിക്കും വരെ തൊഴിലില്ലായ്മ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ബ്ലൈൻഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ റോഡ് മുറിച്ചു കടക്കുന്നു.ഴിലില്ലായ്മ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ബ്ലൈൻഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ റോഡ് മുറിച്ചു കടക്കുന്നു
ആശാവർക്കർമാരുടെ വേതന കുടിശിക തീർത്ത് ഉടനടി നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ ഏഴാം നാൾ രാത്രി മറ്റ് സമരക്കാരോടൊപ്പം ഫുട്പാത്തിൽ ഒന്നാം ക്‌ളാസുകാരൻ മകനെ ഉറക്കുന്ന കാട്ടായിക്കോണം സ്വദേശിനി ഗിരിജ .
നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ മാർഗിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 'ബക വധം' കഥകളിക്കായി ഭീമനായി വേഷമിടുന്ന കലാകാരന്റെ ചിത്രം പകർത്തുന്ന വിദേശ വനിത
ഭാരത പുഴയിൽ ആനയെ കുളിപ്പിക്കുന്ന ആന പാപ്പാന്മാർ.
നിരപറ്റ പാടത്തുനിന്ന് നെല്ല് പതിക്കുന്ന കർഷക തൊഴിലാളികൾ
മൺപത്ര കച്ചവടത്തിനായി മൺപത്രങ്ങളുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഭാര്യയും ഭർത്താവും
തീറ്റ തേടിപ്പോയ അമ്മപക്ഷിയേയും കാത്ത് വിശന്നു കരയുന്ന കുരുവി കുഞ്ഞുങ്ങൾ. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം
വഴിമാറട്ടെ; ദൃഷ്ടി ദോഷങ്ങള്‍: വീടുകള്‍ക്കും വലിയ വാഹങ്ങള്‍ക്കും ദൃഷ്ട്ടി തട്ടാതിരിക്കാൻ തൂക്കുന്ന കണ്ണേറ് കോലങ്ങളുമായി സ്‌കൂട്ടറിൽ തമിഴ്‌നാട് ഡിണ്ടികലിൽ നിന്നും വില്‍പ്പനയ്ക്കായ് കണ്ണൂരിലേക്ക് പോകുന്ന ഈശ്വർ.
കോട്ടക്കലിൽ നടക്കുന്ന ദി ഓഷ്യൻ വാട്ടർ ഫെസ്റ്റിൽ അണ്ടർ വാട്ടർ വിഭാഗത്തിൽ പല വർണ്ണങ്ങളുള്ള മീനുകളെ വീക്ഷിക്കുന്ന കുട്ടിയും പിതാവും
കൈപ്പാര... കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചൈതന്യ കാർഷികമേളയിൽ നടന്ന വാക്കത്തി കൊണ്ടുള്ള തേങ്ങാ പൊതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സ്വദേശി മേരി ജോസഫിൻ്റെ വാശിയേറിയ പോരാട്ടം.
കൊക്കിന് കൊയ്ത്ത്... വിളഞ്ഞു നിൽക്കുന്ന നെൽപ്പാടത്തെ ചാലിൽ തീറ്റ തേടിപ്പറക്കുന്ന വിവിധയിനം കൊക്കുകൾ. കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിൽ നിന്നുള്ള കാഴ്ച.
ഫ്രഷ് ഫ്രഷേ... കോട്ടയം വടവാതൂരിൽ ആരംഭിച്ച കേരള സർക്കാരിൻറെ ഫിഷ്മെയ്ഡ് ഓൺലൈൻ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാൻ മത്സ്യമെടുത്ത് നോക്കിയപ്പോൾ.
എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നുള്ള സൂര്യാസ്തമയം.
കടുത്ത വെയിലിൽ വാഴക്കുലകൾ വാഹനത്തിൽ നിന്നും കുടച്ചൂടികൊണ്ട് ഇറക്കുന്ന തൊഴിലാളി. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടിന്റെ അളവ് കൂടുതലാണ്
നീരുറവ നിലക്കാതിരിക്കട്ടെ---ഒഴുക്ക് നിലച്ച് വരൾച്ചയിലേക്ക് കടക്കുന്ന പമ്പാനദി വാഴക്കുന്നം പാലത്തിൽ നിന്നുള്ള കാഴ്ച.
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്ര ഉത്സവത്തിന് അയ്യമ്പിളി എൻ.ജി.സത്യപാലൻ തന്ത്രിയുടെയും, മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു
ചിരി സമ്മേളനം......സി പി എം ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ കെ. കെ. ജയചന്ദ്രൻ,സി എസ് സുജാത, കെ .കെ ഷൈലജ ടീച്ചർഎന്നിവരുമായി സൗഹൃദ സംഭാഷണത്തിൽ .
പരമ്പരാഗത രീതിയിൽ ചങ്ങാടം ഉപയോഗിച്ച് മീൻ പിടിക്കാൻ പോവുന്ന ആളുകൾ പറമ്പിക്കുളം തുണക്കടവ് ഭാഗത്ത് നിന്നുള്ള പ്രഭാത കാഴ്ച്ച .
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
  TRENDING THIS WEEK
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
ആവേശം വിതറി... മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തോടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നു.
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ ആവേശത്തോടെ മുകളിലേക്ക് എറിയുന്ന ദേശക്കാർ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
മുത്തം പൊതിഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് മുത്തം നൽകി സന്തോഷം പങ്കിടുന്ന കേരള മഹിളാസംഘം പ്രവർത്തകർ
റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മനോജിനെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
നാഗമ്പടം മേല്‍പാലത്തില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടം, ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്നതും കാണാം.
ശ്രീകൃഷ്ണണപൂരം കാട്ടുകുളം പരിയാനമ്പറ്റ പൂരത്തോടനുബന്ധിച്ച് വടക്ക്. കിഴക്ക്. പടിഞ്ഞാറ് ദേശപൂരങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com