കനത്ത മഴയില്‍ വെള്ളം കയറിയ കോട്ടയം ചുങ്കം ചാലുകുന്ന് സി.എന്‍.ഐ കൊച്ചാന റോഡിലൂടെ വരുന്ന ബാലന്‍
മൾബറികൊത്തി... മൾബറിപഴം കഴിക്കുന്ന മഞ്ഞക്കിളി. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.ള്ള കാഴ്ച.
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
പയ്യന്നൂർ ഖാദി കേന്ദ്രം വിപണിയിലിറക്കുന്ന സുഷുപ്തി ഖാദി കിടക്കകളുടെ ലോഞ്ചിങ് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവ്വഹിക്കുന്നു രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമീപം.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം.
തലവിധി...കനത്ത മഴയിൽ വെള്ളക്കെട്ടിലായ കെ.എസ്.ആ‌ർ.ടി.സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസിലേക്ക് മഴ നനയാതിരിക്കാനായി സ്ഥലപേര് എഴുതിയ ബോർഡ് തലയിൽ വച്ച് പോകുന്നജീവനക്കാരൻ
പാതാളകവാടം...ആലപ്പുഴ വഴിച്ചേരി മാർക്കറ്റിന് സമീപത്തെ സെന്റ്‌ജോർജ്ജ് റോഡിൽ ടാറിംഗ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ രൂപപ്പെട്ട ഗർത്തം.
ഓണം ഫെയറിനായി ഒരുക്കിയ താൽക്കാലിക ഷെഡ് കനത്ത മഴയത്ത് സാഹസികമായി അഴിച്ചുമാറ്റുന്ന തൊഴിലാളികൾ. കണ്ണൂർ പോലീസ് മൈതാനിയിൽ നിന്നുള്ള ദൃശ്യം.
ലക്ഷ്യത്തിലേക്ക്... തൃശൂർ സ്കൗട്ട് ഓപ്പൺ ഗ്രൂപ്പിൻ്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് സി.എം.എസ് സ്കൂളിൽ സംഘടിപ്പിച്ച കബ് ബുൾ ബുളിന്റെ ഭാഗമായി നടന്ന നെറ്റ് ക്ലൈമ്പിംഗിൽ കയറുന്ന കുട്ടി.
ദാ പിടിച്ചോ... കനത്ത മഴയിൽ എറണാകുളം സെന്റ്. തെരേസാസ് കോളേജിന് മുന്നിലുണ്ടായ വെള്ളക്കെട്ടിൽ കളിതമാശയുമായി കോളേജ് വിദ്യാർത്ഥിനികൾ.
മഴയെത്തും മുമ്പേ... മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടുമൂടിയപ്പോൾ. കൈനകരിയിൽ നിന്നുള്ള ദൃശ്യം.
കരുതി നേടി.... നിപ്പ വ്യാപനത്തെ പിടിച്ചുകെട്ടാൻ സാധിച്ചതിൽ ആഹ്ലാദം പങ്കിടുന്ന ആരോഗ്യപ്രവർത്തകൻ
ഓഫ്‌ലൈൻ ബെൽ..... നിപ നിയന്ത്രണ വിധേയമായതോടെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്നലെ വീണ്ടും തുറന്നപ്പോൾ നടക്കാവ് സ്കൂളിൽ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ ക്ലാസിലേക്ക് തിരികെ കയറാനുള്ള ബെൽ അടിക്കുന്നു.
കോഴിക്കോട് സ്‌റ്റേഡിയം ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ വെള്ളക്കെട്ട് മോട്ടോർ ഉപയോഗിച്ച് നീക്കുന്നു.
കൂടൊരുക്കി...സഹിക്കാനാവാത്ത കാലാവസ്ഥയിൽ ചെറുത്തു നിൽക്കുവാനുള്ള വഴിയായി മര ചില്ലകളിൽ പക്ഷികൾ നിർമ്മിച്ച കിളി കൂടുകൾ . വിരിയാനുള്ള മുട്ടകൾ സൂക്ഷിച്ചു വച്ചിരിക്കുകയാണ് കൂടുകളിൽ.തൃശൂർ കുട്ടൻകുളങ്ങര സമീപത്ത് നിന്നുള്ള ചിത്രം .
'അങ്കമല്ല' അന്നത്തിനാണ്...എറണാകുളം ചാത്യാത്ത് റോഡിൽ സർവീസിനിടയിലെ വിശ്രമവേളയിൽ ബസിന് മുകളിൽ കയറി മുൻവശത്തെ കേടായ ഗ്ളാസ് വൈപ്പർ ശരിയാക്കുന്ന ഡ്രൈവർ
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. ആലപ്പുഴ വലിയചുടുകാടിന് സമീപത്തുനിന്നുള്ള ദൃശ്യം.
കോട്ടയം കുമാരനല്ലൂരിൽ പതിനെട്ട് കിലോയോളം കഞ്ചാവ് പിടികൂടിയ റോബിന്റെ ഡോഗ് ട്രെയിനിംഗ് നടത്തിയിരുന്ന വാടക വീടിന്റെ മുറിയിൽ കിടക്കുന്ന അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട നായയും സമീപം ജനലിൽ കത്തിച്ചിട്ടു വച്ചിരിക്കുന്ന കഞ്ചാവിൻ്റെ ബാക്കിയും
ഞങ്ങൾകൊയ്യും പൈങ്കിളികൾ... കുട്ടനാട്ടിൽ രണ്ടാംകൃഷിയിറക്കിയ പാടത്ത് വിളഞ്ഞുതുടങ്ങിയ നെൽക്കതിരുകൾ കൊത്തിയെടുക്കുന്നകിളികൾ. ആലപ്പുഴ ചമ്പക്കുളം നെടുമുടിയിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊല്ലം അമൃതപുരിയിൽ സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്യുന്നു
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുന്നിൽവച്ച് സമരം ചയ്യുന്നതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു. മൃതദേഹവുമായി ആംബുലൻസ് കിടക്കുന്നതും കാണാം.
അരി​കി​ൽ, അരി​കി​ൽ, ചീനവലയ്ക്കരി​കി​ൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
പാലക്കാട് വി ടി ബി സ്മാരക സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതപുരിയിൽ നടന്ന പാദപൂജയിൽ പങ്കെടുക്കാനെത്തിയ ഭക്തർ
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com