മാനം മുട്ടും പ്രതീക്ഷകളുമായി... ശക്തമായ തിരമാലകളെ കീറിമുറിച്ച് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ. തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള ദൃശ്യം.
പഹയൻ ഇടങ്ങേറാക്കുമോ... കെ.ജി.ഒ.എ. സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ആലപ്പുഴ ടൗൺ ഹാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വരിക്കുന്തവുമേന്തിയ പുന്നപ്ര വയലാർ സമര സേനാനിയുടെ ശില്പത്തെ കൗതുകത്തോടെ വീക്ഷിക്കുന്ന സൈക്കിൾ യാത്രികൻ.
പറമ്പിൽപ്പണിക്കിടയിൽ ഉച്ചഭക്ഷണം കഴിഞ്ഞ് നിലത്ത്കിടന്ന് വിശ്രമിക്കുന്ന സ്ത്രീകൾ.
പച്ച മരിക്കും നേരം... പകലിന്റെ ചൂട് ദിവസംതോറും കൂടിവരുമ്പോൾ ഒരു മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മനുഷ്യരേപോലെതന്നേ പ്രകൃതിയിലെ പച്ചപ്പും. കാസർകോട് പേരിയയ്ക്ക് സമീപ്പത്തുനിന്നുള്ള കാഴ്ച്ച.
എറണാകുളം കടവന്ത്രയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ വാഹനപരിശോധനയ്ക്കിടെ പിടിയിലായ ഇരുചക്ര വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് കെട്ടിക്കിടക്കുന്നു.
ജീവിതയാത്ര... ഭിന്നശേഷിയുള്ള യുവതി റോഡിലൂടെ വീൽ പിടിപ്പിച്ച പലകയിൽ ഇരുന്ന് കൈകൊണ്ട് തള്ളിനീങ്ങി പോകുന്നു. വഴിയാത്രക്കാരുടെയും മറ്റും സഹായം തേടിയാണ് ഇവരുടെ ജീവിതം. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച.
മലർക്കച്ചചുറ്റി... പൂത്തുലഞ്ഞു കണ്ണിന് കുളിർമയായി നിൽക്കുന്ന വാകമരം. കോട്ടയം പാറേച്ചാലിൽ നിന്നുള്ള കാഴ്ച.
ചേക്കേറാനൊരു ചില്ല... സൂര്യാസ്തമയത്തിനു മുന്നോടിയായി കടുത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിൽ ചേക്കേറിയ പക്ഷികൾ. എറണാകുളം രവിപുരം ശ്മശാനത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
അസ്തമിക്കാൻ... തോപ്പുംപടി കുണ്ടന്നൂർ റോഡിൽ നിന്നുള്ള അസ്തമയക്കാഴ്ച.
ആകാശത്തിന്റെ കണ്ണ്... ചൂടുകാലത്തിനിടയിൽ ആകാശം മഴക്കാറ് കൊണ്ട് നിറഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ചന്ദ്രനും ചുറ്റുമുള്ള പ്രഭാവലയവും.
മഞ്ഞിൻ താഴ്വാരം... കോട്ടയം കുമളി ദേശീയ പാതയിൽ വണ്ടിപ്പെരിയാറിന് സമീപം മലമടക്കുകളിൽ പുതഞ്ഞുകിടക്കുന്ന മഞ്ഞിന്റെ കാഴ്ച.
ഇറച്ചി മാലിന്യം തോടുകളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് നിത്യസംഭവമാണ്. കനാലിലൂടെ ഒഴുകി വരുന്ന മാലിന്യത്തിൽ ഇരിക്കുന്ന കൊക്ക്. എറണാകുളം കൊച്ച് കടവന്ത്രയിൽ നിന്നുള്ള കാഴ്ച
തിരതല്ലി... വലിയതുറ കടൽപ്പാലത്തിന് സമീപം അപകടകരമായ രീതിയിൽ കടലിൽ ഉല്ലസിക്കുന്ന യുവാവ്.
തീറ്റയുമായി അമ്മകാക്ക എത്തുന്നതും കാത്ത് തെങ്ങിലെ കൂട്ടിൽ കരയുന്ന കാക്ക കുഞ്ഞുങ്ങൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച
ശക്തമായ ചൂ‌ടിൽ വീടിന് മുന്നിൽ വെള്ളം നിറച്ച് വച്ചിരിക്കുന്ന കുടത്തിൽ നിന്ന് വെള്ളം കുടിക്കാനെത്തിയ പൂച്ച
നാവ് നനയ്ക്കാൻ...കോഴിക്കോട് കാരന്തുർ തോറാൻ കോട്ടയ്ക്ക് സമീപമുള്ള വീട്ടിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്ന കുരങ്ങൻ
ഈ തെങ്ങ് ഞങ്ങളിങ്ങെടുക്കുവാ, ഞങ്ങൾക്കീ തെങ്ങു വേണം...., ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ തോട്ടു മുട്ട് പാലത്തിനു സമീപം പാറശ്ശേരി പുത്തൻവീട്ടിൽ വിനോദിന്റെ പുരയിടത്തിലെ തെങ്ങുകളിലൊന്നിൽ തൂക്കണാം കുരുവികൾ കൂട്ടമായി കൂടു കൂട്ടിയ നിലയിൽ
വേനൽമഴ കനിഞ്ഞിരുന്നെങ്കിൽ... ഒന്നാം വിളകൃഷിക്കായ് പാക്കപ്പൊടുത്തിയ കൃഷി ഇടങ്ങളിലുടെ തൂമ്പയുമായി പോകുന്ന കർക്ഷകൻ പാലക്കാട് കല്ലോപുള്ളി ഭാഗത്ത് നിന്നുള്ള കാഴ്ച.
എലിയെ പേടിച്ച് എലിയെ ചുടുന്നു... എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നത് പഴഞ്ചോല്ല് ഇവിടെ സെക്രട്ടേറിയറ്റിൽ പഴഞ്ചോലിൽ ചെറിയ മാറ്റം. എലിശല്യം കൂടിയതിനെത്തുടർന്ന് എലിപ്പത്തായം ഉപയോഗിച്ച് ശുചീകരണ ജീവനക്കാർ എലികളെ കെണിയിലാക്കിയ ശേഷം വെയിലത്തിട്ട് കൊല്ലുകയാണ് ചെയ്യുന്നത്. സർക്കാർ ഫയലുകൾ കരണ്ട് തിന്നതിനാണ് ഈ കടുത്ത ശിക്ഷ.. സെക്രട്ടേറിയറ്റ് വളപ്പിലെ ടെന്നീസ് കോർട്ടിൽ നിന്നുള്ള കാഴ്ച.
എറണാകുളം കണ്ണങ്ങാട്ട് പാലത്തിൽ നിന്നുള്ള അസ്തമയക്കാഴ്ച.
  TRENDING THIS WEEK
സ്ഫോടനത്തിൽ തകർന്നില്ല; പൊളിച്ചു നീക്കുന്നു... കോട്ടയം നാഗമ്പടം പഴയ റെയിൽവേ ഓവർ ബ്രിഡ്ജ്ജ് പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ ആർച്ച് ബീം ക്രെയിൻ ഉപയോഗിച്ച് ഇളക്കി മാറ്റുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിളക്കമാർന്ന വിജയത്തിന് പിന്നാലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ പത്രസമ്മേളനത്തിൽ തിരുവനന്തപുരത്തെ വിജയി ശശി തരൂർ ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിച്ച അടൂർ പ്രകാശിന് മധുരം നൽകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ വി.എസ്.ശിവകുമാർ,​ എം.വിൻസെന്റ്,​ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ പാലോട് രവി തുടങ്ങിയവർ സമീപം
കൈവിട്ടത് വോട്ട്..., പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഭാഗികമായപ്പോഴേ ഭൂരിപക്ഷം ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിൽ അസ്വസ്ഥനായിരിക്കുന്ന കോട്ടയം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ
ഒറ്റക്കൊരുമണി... കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന അഖില കേരളാ ചേരമർ ഹിന്ദു മഹാസഭ പൊതുസമ്മേളനത്തിലേക്ക് തനിച്ച് കടന്നുവരുന്ന മന്ത്രി എം.എം മണി.
ദേശീയ തലത്തിലെ ബി.ജെ.പി വിജയത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.
തിരുവനന്തപുരം വെൺപാലവട്ടത്തെ മയക്കുമരുന്ന് വേട്ട.
പറമ്പിൽപ്പണിക്കിടയിൽ ഉച്ചഭക്ഷണം കഴിഞ്ഞ് നിലത്ത്കിടന്ന് വിശ്രമിക്കുന്ന സ്ത്രീകൾ.
പാലക്കാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ ചില്ലുകൾ തകർന്ന നിലയിൽ ഡി.സി.സി പ്രസിഡന്റും നിയുക്ത എം.പിയുമായ വി.കെ. ശ്രീകണ്ഠൻ വിക്ഷിക്കുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം എ.കെ.ജി സെൻററിന് മുന്നിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ഓപ്പറേഷൻ ഞാവൽ... കോട്ടയം എം.ടി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ റെയിൻബോ പദ്ധതിയിൽ പങ്കെടുക്കാനെത്തിയ എസ്.പി.സി സ്റ്റുഡൻറ്സ് സ്കൂൾ വളപ്പിൽ നിൽക്കുന്ന ഞാവൽപ്പഴം പറിക്കാനുള്ള ശ്രമത്തിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com