പ്രതിഭകൾക്കൊപ്പം...ടാസ് നാടകോത്സവത്തിന്റെ ഭാഗമായി തൃശൂർ ടൗൺ ഹാളിൽ സ്ഥാപിച്ച ചലച്ചിത്ര അഭിനേതാക്കളുടെ സെൽഫി പോയിന്റിൽ ഫോട്ടോ എടുക്കുന്ന കുടുംബശ്രീ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വനിതകൾ .
ഗോപികമാരെ ഇതെൻ്റെ പുത്തൻ റേയ്ബാൻ... തൃശൂർ പുത്തൂർ ഗവ. സ്കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ യു.പി വിഭാഗം സംഘനൃത്തതിൽ പങ്കെടുക്കാൻ കൃഷ്ണവേഷധാരിയായ ഒരുങ്ങിഎത്തിയ വിദ്യാർത്ഥിനി തൻ്റെ പുതിയ കുളിംഗ് ഗ്ലാസ് സഹനർത്തകിമാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.
ഫ്ലാഷ്മൊബ്... പത്താമത് ആയുർവേദ ദിനാചരണത്തോട് അനുബന്ധിച്ച് കേരള സർക്കാർ - ആയുഷ് വകുപ്പ് നാഗമ്പടം ബസ്സ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ്മൊബ്.
അടുപ്പം കടുപ്പിച്ച്... പാ​ലാ​ ​മേ​വ​ട​ ​പു​റ​ക്കാ​ട്ട്കാ​വ് ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​ൽ​ത്ത​റ​യി​ൽ​ ​ന​ട​ന്ന​ ​'​ക​ലു​ങ്ക് ​സൗ​ഹൃ​ദ​സം​ഗ​മം​'​ ​ജ​ന​കീ​യ​ ​സം​വാ​ദ​ ​പ​രി​പാ​ടി​'​യി​ൽ​ ​ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആളുകളെ അടുത്തേക്ക് വിളിച്ചിരുത്തുന്നു.ബി.ജെ.പി മേ​ഖ​ല​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഹ​രി,​ എൻ.ഹരി, കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ തുടങ്ങിയവർ സമീപം
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
കടൽക്ഷോഭത്തിൽ തകർന്ന് അപടകരമായ നിലയിൽ തുടരുന്ന വലിയതുറ കടൽപ്പാലത്തിൽ ചൂണ്ടയിടുന്ന മത്സ്യത്തൊഴിലാളികൾ
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
96 ന്റെ ചെറുപ്പം.. കോഴിക്കോട് കോർപറേഷൻ സംഘടിപ്പിച്ച വയോജനോത്സവത്തിൽ പൂളക്കടവ് പകൽവീട്ടിലെ മീനാക്ഷിയമ്മ പരിപാടി ആസ്വദിക്കുന്നു.
ഭാഗ്യം തുണക്കുമോ?... സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോഴിക്കോട് ജില്ല ഭാഗ്യക്കുറി സംരക്ഷണ സമിതി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിനെത്തിയ ലോട്ടറി വിൽപനക്കാരി.
അന്നത്തിനായി... കോഴിക്കോട് ബീച്ചിൽ നാടോടികൾ അവതരിപ്പിച്ച തെരുവ് സർക്കസിൽ നിന്ന്. ഒരു കാലത്ത് 'സൈക്കിൾ ബാലൻസ് ' എന്നപേരിൽ നാട്ടിൻപുറങ്ങളിൽ സജ്ജീവമായിരുന്ന ഇത്തരം മെയ്യഭ്യാസങ്ങൾ ഇന്ന് അന്യംനിന്നുപോയ കലാപ്രകടനങ്ങളാണ്.
ജീവിത വെളിച്ചം തേടി... നേരം സന്ധ്യ കഴിഞ്ഞിട്ടും കളിയുപകരണങ്ങൾ വില്പനയ്ക്കായി കൊണ്ടുനടക്കുന്ന അന്യസംസ്ഥാനക്കാരനായ യുവാവ്. നാഗമ്പടത്ത് നിന്നുള്ള കാഴ്ച
തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയിലേക്കാവശ്യമായ തടികൾ കയറ്റി ദേശിയപാതയിലൂടെ കടന്നുപോകുന്ന ലോറിക്ക് മുകളിൽ സുരക്ഷകളില്ലാതെ കിടന്നുറങ്ങുന്ന തൊഴിലാളികൾ. കോവളം ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം Image
വലിയതുറ കടൽതീരത്ത് ദൃശ്യമായ സൂര്യാസ്തമനം.
കോട്ടയം തിരുനക്കരയിലെ ഗാന്ധിസ്ക്വയറിനുള്ളിൽ കയറി കടി കൂടുന്ന തെരുവ് നായകൾ.നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണ്
ഓണം വാരാഘോഷത്തിനുശേഷം നഗരത്തിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന നഗരസഭാ ജീവനക്കാർ അപകടകരമായ രീതിയിൽ ലോറിയിൽ യാത്ര ചെയ്യുന്നു.സെക്രട്ടേറിയറ്റിന് മുന്നിലെ കാഴ്ച
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ പഴവീട് ക്ഷേത്രത്തിൽ നിന്ന് തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് ഉറിയടി ഘോഷയാത്രയിൽ രാധ വേഷധാരി ഉണ്ണിക്കണ്ണനെ ലാളിച്ചപ്പോൾ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ആലപ്പുഴ ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി ഡി.രാജയ്‌ക്ക് സല്യൂട്ട് നൽകുന്ന കുഞ്ഞു വോളണ്ടിയർ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം ഫോ‌ർട്ട്കൊച്ചി ബീച്ചിൽ പ്രാവുകൾക്ക് തീറ്റ ഇട്ട് കൊടുക്കുന്ന പ്രദേശവാസി.
  TRENDING THIS WEEK
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന ഉടവാൾ കൈമാറ്റം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആചാരപ്രകാരം തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മിഷണർ ജാൻസി റാണിയ്ക്ക് കൈമാറിയപ്പോൾ.എം .എൽ .എ മാരായ എം.വിൻസെന്റ്,സി .കെ ഹരീന്ദ്രൻ,തമിഴ്‌നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് തുടങ്ങിയവർ സമീപം
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com