തെരുവ് നായ ശല്യം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യാതൊരുവിധ നടപടികളും അധികാരികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വേളിയിൽ തെരുവുനായകൾ തമ്മിൽ കടിപിടി കൂടുന്ന കാഴ്ച .തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം കഴിഞ്ഞ വർഷം ആയിരത്തിനാന്നൂറോളം പേർക്ക് കടിയേറ്റത് തെരുവു നായ്ക്കളിൽ നിന്നാണെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവ് നായ ആക്രമണങ്ങൾ നടക്കുന്നത് തലസ്ഥാനത്ത് ആളാണെന്നുമുള്ള വിവരാവകാശ രേഖ വാർത്തയായിരുന്നു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി യുടെ നേതൃത്വത്തിൽ മന്ത്രിയുടെ ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ് പ്രവത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട മൈലപ്രയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശവപ്പെട്ടി മാർച്ച് തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ പ്രവർത്തകർ പെട്ടിയുമായി കയറിയപ്പോൾ.
ക്യാ മഴ...മഴ നനഞ്ഞു കൊണ്ട് ലോറിയിൽ കുട ചൂടി കെട്ടിട നിർമ്മാണ ജോലികൾക്കായി പോകുന്ന തൊഴിലാളികൾ. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
എന്തുണ്ട് രാജൂ... പത്തനംതിട്ട റസ്റ്റ് ഹൗസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ് മീറ്റിന് ശേഷം അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി കുശലം പറയുന്നു
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേ‌‌‌ഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
മഴ കുറഞ്ഞപ്പോൾ വള്ളത്തിൽ നിന്ന് വലവീശുന്ന മത്സ്യതൊഴിലാളി. കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
ഞാൻ കാവലുണ്ട്... തണൽപ്പറ്റി മരച്ചുവട്ടിൽ കിടന്നുറങ്ങുന്ന നായക്ക് കൂട്ടായി ചേർന്നിരിക്കുന്ന പൂച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള കാഴ്ച്ച.
കടുത്ത വെയിലിനെ വകവയ്ക്കാതെ ബഹുനില കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് പെയിന്റ് അടിക്കുന്ന തൊഴിലാളി. തിരുവനന്തപുരം വഴുതക്കാട് നിന്നുള്ള കാഴ്ച
ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ യുവാവ് പ്രാവുകൾ പറന്നുയരുന്നത് മൊബൈലിൽ ചിത്രികരിക്കുന്ന കാഴ്ച്ച.
സൂപ്പർ സൂംബാ...കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആയിരം കുട്ടികൾ അവതരിപ്പിച്ച മെഗാ സൂംബാ ഡാൻസിൽ കുട്ടികളോടൊപ്പം ചുവട് വെക്കുന്ന മന്ത്രി വി.എൻ വാസവനും നഗരസഭാ ചെയർപേഴ്സൺ ബിൻസി ജോസഫും.
പത്തനംതിട്ട ഗവ. നഴ്സിംഗ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത പരിഹരിക്കണമെന്നാ വിശപ്പെട്ട് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ കോളേജിനു മുന്നിൽ മഴയിലും പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുന്നു.
മല ഒരു പൂണൂലായ്... വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് മല മുകളിൽ നിന്ന് മലമ്പുഴ ഡാമിലെക്ക് ഒഴുക്കുന്ന മലവെള്ളം.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്.
കൊതിപ്പിച്ചിട്ട് പോയല്ലോ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ബസിൽ ഇരുന്ന കുട്ടിക്ക് ലഡ്ഡു നൽകവേ ബസ് എടുത്ത് പോയപ്പോൾ.
കൃഷി കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് വിവിധ തരം ദേശാടനപക്ഷികളാണ് എത്തുന്നത്. ആലപ്പുഴ കൈനകരി കാടുകയ്യാർ പാടശേഖരത്തിൽ തീറ്റതേടിയെത്തിയ സ്പോട്ട് ബിൽഡ് പെലിക്കനുകളാണ് ചിത്രത്തിൽ. പാടങ്ങളിലെ വെള്ളം വറ്റിത്തുടങ്ങുമ്പോഴുള്ള ചെറുമീനുകളേയും ജീവികളേയുമാണ് ഇവ ഭക്ഷിക്കാനെത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനം... കൊല്ലം ഇരവിപുരം കടൽത്തീരത്ത് സന്ധ്യാസമയത്തിൽ യോഗ അഭ്യസിക്കുന്ന ദേവിക.
ആറങ്ങോട്ടുകുളമ്പ് വേനോലി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കൃഷിയും മറ്റ് നാശനഷ്ടങ്ങൾ വരുത്തിയ ചുരുള്ളി കൊമ്പൻ പി.ടി. അഞ്ച് എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയെ വാളയാർ റെയ്ഞ്ച് മേഖലയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഊരോലി കാട്ടിൽ നിന്ന് തുരത്തിയതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങിയ കാട്ടാന. റെയിൽവേ പാളം മുറിച്ച്കടക്കാതെ ഉൾക്കാട്ടിലേക്ക് തന്നെ കാട്ടാന കയറി.
തിര തേടി...സംസ്ഥാനത്ത് ട്രോളിഗ് നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിൽ മത്സ്യബന്ധന ബോട്ടുകൾ തീരത്തടുപ്പിച്ചപ്പോൾ പിക്ക് അപ്പ് വാനിൽ കയറ്റി നഗരത്തിലൂടെ കൊണ്ടുപോകുന്ന ബോട്ട്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വിത കഴിഞ്ഞ ആലപ്പുഴ കൈനകരി ഉമ്പുക്കാട്ടുശ്ശേരി പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകി പോകാനായി ചാല് വൃത്തിയാക്കുന്ന കർഷകൻ
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
വിട്ടുതരില്ല, കട്ടായം.... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ, പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ വിട്ടുകൊടുക്കാതെ തിരകെ പിടിച്ചു വലിക്കുന്ന സഹപ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ദേഹത്ത് ചുവന്ന മഷി ഒഴിച്ച് ഡസ്കിൽ കയറി പ്രതിഷേധിക്കുന്ന കോൺഗ്രസ് കൗൺസിലർക്ക് നേരെ പ്രതിഷേധിക്കുന്ന ഭരണപക്ഷ കൗൺസിലർന്മാരും മേയർ എം. കെ വർഗീസും
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേ‌‌‌ഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com