കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
അവധിക്കാലമീ ആനന്ദകരം... സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ട വഞ്ചിയിൽ യാത്ര ചെയ്ത് ആസ്വദിക്കുന്ന കുട്ടികൾ .തൃശൂർ പുള്ള് പാടത്തു നിന്നുമുള്ള ചിത്രം.
ഇന്നലെ വൈകിട്ട് പെയ്ത മഴയത്ത് മത്സ്യബന്ധനത്തിനായി ബോട്ടിൽ പുറപ്പെടുന്ന മത്സ്യ തൊഴിലാളികൾ. കണ്ണൂർ ആയിക്കരയിൽ നിന്നുള്ള ദൃശ്യം
കോഴിക്കോട് ബീച്ചിൽ ആൾ തിരക്കിനിടയിൽ കിടക്കുന്ന തെരുവ് നായ കൂട്ടങ്ങൾ. പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരെത്തുന്ന ബീച്ച് ചിലപ്പോഴൊക്കെ തെരുവ് നായകളുടെ വിഹാരകേന്ദ്രമാണ്.
വോട് ചെയ്യാറായില്ല.... വണ്ടാനം മെഡിക്കൽ കോളേജിന് സമീപം കണ്ട കുട്ടിക്കുരങ്ങൻ.
റോഡരുകിൽ പൂത്ത് നിൽക്കുന്ന ഗുൽമോഹർ. കർണ്ണാടകയിലെ ബാഗേപ്പള്ളിയിൽ നിന്നുള്ള കാഴ്ച
പിണറായി സർക്കാരിൻ്റെ കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധസൂചകമയി പ്രവർത്തകർ മന്ത്രിമാരുടെ കോലം കത്തിച്ചപ്പോൾ ഉയർന്ന പുകക്ക് മുന്നിലൂടെ  വഴിയാത്രക്കാർ
തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ബി .എം .എസ് സംസ്‌ഥാന വനിതാ തൊഴിലാളി സംഗമം " ദൃഷ്ടി 2023 " ന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി യോടൊത്ത് സെൽഫി എടുക്കുന്ന കുട്ടി .കേന്ദ്രമന്ത്രി വി .മുരളീധരൻ സമീപം
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ തയ്യാറാക്കുന്ന  ഗാന്ധി പ്രതിമ.
രണ്ടാം കൃഷിക്കായി നിലമൊരുക്കുന്ന കർഷകൻ പാടത്ത് നിന്ന് ജോലികഴിഞ്ഞ് ട്രാക്‌ടറുമായി മടങ്ങിപോകുന്നത് നോക്കി നിൽക്കുന്ന പക്ഷിമൃഗാദികൾ. ആലപ്പുഴ കുട്ടനാട്ടിൽ നിന്നുള കാഴ്ച.
കുമരകം ചീപ്പുങ്കൾ പാലത്തിന് സമീപം മാലീക്കായൽ റോഡ് ഉയർത്തിപ്പണിതപ്പോൾ അടിയിലായിപ്പോയ വാട്ടർ അതോരിറ്റി പൈപ്പിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന സമീപവാസി ലിസി ജോസ്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ഇവിടുത്തെ കുടിശിക കാലങ്ങളായി പഞ്ചായത്ത് നൽകാത്തതിനാൽ പ്രദേശത്തെ നിലവിലുള്ള വെള്ളം വിതരണം ഉടനെ നിർത്തുമെന്നാണ് വാട്ടർ അതോരിറ്റിയുടെ നിലപാട്. എട്ട് വർഷങ്ങൾക്ക് മുൻപ് ജലനിധി പദ്ധതിയുടെ ഭാഗമായി നാട്ടുകാരിൽ നിന്ന് നാലായിരം രൂപ വെച്ച് പിരിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും കുടിവെള്ളം മാത്രം വന്നില്ല
തരിച്ചെടുക്കാം... കായലിന്റെ ഒലപ്പരപ്പിൽ ചെറു അരിപ്പകളുമായി കക്കപെറുക്കുന്ന സ്ത്രീകൾ. കോഴിക്കോട് കക്കോടി ഓളപ്പറയിൽ നിന്നുള്ള കാഴ്ച്ച. വിൽപ്പനയ്ക്ക് വേണ്ടിയെല്ല ഇവരുടെ ഈ അധ്വാനം പകരം നാട്ടിൻപുറത്തെ ഒത്തൊരുമയും സൗഹൃദവും കൂടിയാണ്
ചാച്ചാജി... യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഒരുങ്ങുന്ന നെഹ്റു പ്രതിമ.
ജില്ലാ ചക്കക്കൂട്ടം സംഘടിപ്പിച്ച ചക്ക മഹോത്സവത്തിൽ നിന്ന്
കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗിൽ ജനപ്രതിനിധികളും പൊലീസും തമ്മിൽ നടന്ന മത്സരത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പന്തു തട്ടുന്നു
കുട ചൂടിൽ... വേനൽ മഴ ലഭിച്ചെങ്കിലും നഗരത്തിലെ ചൂടിന് ഒരു കുറവും ഇല്ലാ. വെയിലിൽ നിന്നും രക്ഷനേടാൻ കുട ചൂടി വള്ളത്തിൽ യാത്ര ചെയുന്ന യാത്രക്കാരൻ. കോടതി പാലത്തിനു സമീപത്തു നിന്നുമുള്ള ദൃശ്യം.
പിടിവിടാതെ...കേരള ബ്ളാസ്റ്റേഴ്സ് വാടക കുടിശിക നൽകാനുണ്ടെന്നാരോപിച്ച് പി.വി. ശ്രീനിജൻ എം.എൽ.എ പനമ്പള്ളി നഗർ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിന് സമീപത്തെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് തടയുന്നു.
വൈക്കത്ത് നടക്കുന്ന കെ.പി.എം.എസ് സംസ്ഥാന സമ്മേളന വേദിയിലേക്ക് കടന്നുവരുന്ന മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും
കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്ക് വലിയ ശബ്ദത്തോടെ നിന്നപ്പോൾ മൈക്ക് മാറ്റി മുഖ്യമന്ത്രിയുടെ കൈയ്യിൽ കൊടുക്കുമ്പോൾ വാങ്ങിക്കാതെ ഓപ്പറേറ്ററെ നോക്കുന്നു
മൈക്ക് നമ്പർ വൺ അല്ല... കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്ക് വലിയ ശബ്ദത്തോടെ നിന്നപ്പോൾ മൈക്ക് മാറ്റിവെച്ച് നൽകുന്ന മൈക്ക് ഓപ്പറേറ്റർമാർ
  TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ‌ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണക്കും അദ്ധ്യാപകർക്കുമൊപ്പം ആഹ്‌ളാദം പങ്കിടുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ് എസിലെ വിദ്യാർത്ഥിനികൾക്കൊപ്പം ടീച്ചർ സെൽഫി എടുക്കുന്നു
നൂറിന്റെ നിറവിൽ.... ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ആലപ്പുഴ കാക്കാഴം ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com