പോളപായൽ തിങ്ങിയതിനെ തുടർന്ന് വലകെട്ടി തിരിച്ച് താറാവുകളെ ഇട്ടിരിക്കുന്ന കാഴ്ച. എറണാകുളം ചിലവന്നൂർ കായലിൽ നിന്ന്.
ഒരു വറ്റ് കരുതിയേക്കാം... നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ.
എമെർജൻസി എക്സിറ്റ്... കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ
പഴക്കാലം... കോട്ടയം നഗരത്തിലെ പഴക്കടിയിൽ നിന്നുള്ള കാഴ്ച.
മഴയത്ത് വലയെറിഞ്ഞ്... എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ.
മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
പറന്നെത്തി... കൊവിഡ് നിയന്ത്രണൾക്ക് ഇളവുകൾക്ക് നൽകിയതിനെത്തുടർന്ന് നിരവധി സന്ദർശകരുണ്ടായിരുന്ന എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ ബോട്ട് ജെട്ടിയിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർ.
ഗവിയുടെ സ്വന്തം കടുവ... വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് പോകുന്ന റോഡിൽ വള്ളക്കടവിന് സമീപം റോഡ് മുറിച്ച് കടക്കുന്ന കടുവ.ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ഫോട്ടോഗ്രാഫ‌ർമാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലൂടെ കടുവ കടന്നുപോയത്.പെരിയാ‌ർ തെക്കൻ മേഖലയിൽ കടുവകളെ കാണുക അപൂർവമാണ്.
ജീവിതവലയം... എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ തുഴഞ്ഞ് നീങ്ങുന്ന മത്സ്യതൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം പള്ളൂരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കേബിൾ ലൈനിൽ കൂടി കടന്ന് പോകുന്ന അണ്ണാൻ.
അണ്ണാരക്കണ്ണനും തന്നാലായത്... എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ ചായക്കടയിൽ ചായക്കുടിക്കാനെത്തുന്നവരുടെ ചങ്ങാതിയാണി അണ്ണാരക്കണ്ണൻ. ആളുകൾ മരച്ചില്ലയിൽ വച്ചു കൊടുത്ത ബിസ്ക്കറ്റ് കഷണം എടുത്തു ഭക്ഷിക്കുകയാണ് അണ്ണാൻ.
ഒരു കൈ സഹായം... ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് വാഹനത്തിൽ തടി കയറ്റുമ്പോൾ. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
രാവിലത്തെ തെളിഞ്ഞ അന്തരീക്ഷം മാറി മാനം ഇരുണ്ടപ്പോൾ. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
കോവിഡ് മൂലം ജലമേളകളും ആരവങ്ങളുമില്ലാതെ ഇത് രണ്ടാവർഷം. വള്ളത്തിലിരുന്ന് ആവേശഭരിതമായി തുഴയുന്ന കുട്ടി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം.
പച്ചപ്പ് തേടി... ശക്തമായി പെയ്ത മഴ തോർന്നപ്പോൾ പറന്നെത്തി ഇലയിൽ ഇരിക്കുന്ന തുമ്പികൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
വേമ്പനാട്ട് കായലിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന മത്സ്യ തൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
ശക്തമായ മഴയുടെ ഇടവേളയ്ക്ക് ശേഷം കർഷകർ നെല്ല് വെയിലത്ത്ഇട്ട് ഉണക്കുന്നു കർഷകർ പാലക്കാട് കല്ലേപ്പുളളി ഭാഗത്ത് നിന്ന്.
എല്ലാം പോയി... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പളിയിലെ ഉരുൾപൊട്ടലിൽ തകർന്ന് മോഹനന്റെ വീടും കടയും.
ഓട്ടയടപ്പ്... തകർന്ന് കിടക്കുന്ന തൃശൂർ കുറുപ്പം റോഡിലെ കുഴികൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്നു.
ഒരു വറ്റ് കരുതിയേക്കാം... നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ.
തന്റെ സമ്മതമില്ലാതെ പിതാവ് ശിശുക്ഷേമസമിതിയ്ക്ക് നൽകിയ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയും ഭർത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം.
തകർന്ന പാലം... ഉരുൾപൊട്ടലിൽ തകർന്നുപോയ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കര പാലം.
ബാംഗ്ലൂർ നാഗവരയിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചപ്പോൾ.
ഇനിയെന്ന് കരകയറും... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പുല്ലകയാർ കരകവിഞ്ഞ് ചപ്പാത്ത് ഭാഗത്തെ വീടുകളും കടകളും തകർന്ന നിലയിൽ.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള കാഴ്ച.
ചിരി തൂവി ..ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ ഇന്നലെ രാവിലെ 10.59ന് ഉയർത്തിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com