വയനാട്ടിലെവിടെ നോക്കിയാലും ഇപ്പോൾ നിറയെ പൂമ്പാറ്റകളാണ്; ഇവർ ദേശാടനത്തിനായി പോകുന്നത് പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിലേക്കാണ്, ജനുവരി വരെ ഈ ദേശാടനം തുടരും.
കൊത്തി കൊത്തി..., കൈനകരി കുട്ടമംഗലത്തെ കായലോര ഭക്ഷണശാലയിലെത്തിയ സഞ്ചാരികളുമായി സൗഹൃതത്തിലായ പരുന്ത് തലയിലേക്ക് കയറുവാൻ ശ്രമിച്ചപ്പോൾ. ഇണങ്ങിയാൽ സഞ്ചാരികളുമായി ഇടക്കൊക്കെ സെൽഫിക്ക് പോസ് ചെയ്യുന്നത് അത്രമടിയുള്ള കാര്യമല്ലെന്നും, എവിടെനിന്നോ വന്ന് സമീപവാസികളുമായി ഇണങ്ങിയ പരുന്തിന്റെ ഇഷ്ടഭക്ഷണം പച്ചമീനും ഭക്ഷണശാലയിൽ എത്തുന്നവർ നൽകുന്ന മീൻവിഭവങ്ങളുമാണെന്ന് പരുന്തിന്റെ സൗഹൃതവലയത്തിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
ചുവടുകൾ സൂക്ഷിച്ച് ..., ആലപ്പുഴ ജില്ലാ ശിശുഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ശിശുദിനറാലിയിൽ പങ്കെടുക്കുവാൻ എത്തിയ കളരി ആയോധനമുറ വേഷദാരികളായ കുട്ടികൾ സീബ്രാലൈനിൽക്കൂടി റോഡ് മരിച്ചുകടക്കുന്നു.
മരം മഴക്കുടയൊരുക്കി...., അപ്രതീക്ഷിതമായി ഇന്നലെ പെയ്ത മഴയിൽ നനയാതെ മരചുവട്ടിൽ ഒതുങ്ങി നിൽക്കുന്ന ഇരുചക്രവാഹന യാത്രക്കാർ
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
നാവിക സേന വിമാനങ്ങളുടെ പരിശീലന പറക്കൽ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
കല്ലായി റോഡിൽ 37 വർഷമായി രാത്രികളിൽ കച്ചവടം നടത്തുന്ന ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത ദാസേട്ടൻ.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
കൊച്ചിയിൽ നിന്നുള്ള അസ്തമയ കാഴ്ച.
വായനാടിൽ നിന്നൊരു അസ്തമന കാഴ്ച്ച.
കൊച്ചി കായലിലൂടെ നീങ്ങുന്ന നാവികസേനയുടെ സ്പീഡ് ബോട്ട്.
നാവികസേന ദിനാചരണത്തിന്റെ ഭാഗമായി ദക്ഷിണ നാവികസേന കൊച്ചി ഉൾക്കടലിൽ നടത്തിയ അഭ്യാസ പ്രകടനത്തിൽ നിന്ന്.
മായില്ലീ മുറിപ്പാട്... ഇടഞ്ഞോടുന്നതിനിടെ പാപ്പാൻ വിക്രമൻ മരിക്കാനിടയായ തിരുനക്കര ശിവനെ തളച്ചിരിക്കുന്ന ചെങ്കളത്ത്കാവ് ക്ഷേത്രമൈതാനത്ത് ശിവന്റെ ശരീരത്തുണ്ടായ മുറിപ്പാടിൽ മരുന്ന് വെക്കുന്ന മുൻ പാപ്പാൻ മനോജ്.
വനത്താൽ ചുറ്റപ്പെട്ട ചില വയനാടൻ ഗ്രാമങ്ങളിലെ മനുഷ്യരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് പലപ്പോഴും സർക്കാർ ബസ്സുകളാണ്. തിരുനെല്ലിയിൽ നിന്നുള്ള കാഴ്ച.
കോഴിക്കോട് മലാപ്പറമ്പ് പ്രദീപ് കുമാറിന്റെ വീട്ടിൽ പക്ഷികൾക്കൊരുക്കിയ ആഹാരം കഴിക്കാനെത്തിയ തത്തകൾ.
തിരുനെല്ലി ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന പുത്തരി ഉത്സവത്തിനായുള്ള നെൽക്കതിർ കറ്റകൾ അപ്പപ്പാറയിൽ നിന്ന് വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന്‌ സമർപ്പിക്കുന്നതാണ് പുത്തരി ഉത്സവം.
സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവത്തിൽ മുളയുല്പന്നങ്ങളുമായെത്തിയ പാലക്കാട് വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിലെ ജെ.ശ്രീലക്ഷ്മി, പി.എസ്. സുനീറ എന്നിവർ.
പ്രകാശ പാലം... നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ സ്ഥാപിച്ച സോളാർ ലൈറ്റ് പ്രവർത്തിപ്പിച്ചു തുടങ്ങിയപ്പോൾ. ക്യാമറ ലോ ഷട്ടർ ഉപയോഗിച്ചെടുത്ത ചിത്രം.
ട്യൂഷനും മൊബൈൽ ഫോണുമൊന്നുമില്ലാത്ത ചില കുട്ടികളുടെ അവധി ദിനങ്ങൾ ഇങ്ങനെയൊക്കെയാണ്. പാടവും തോടും മീനും കൊക്കുമെല്ലാം ചേർന്ന് അവർക്ക് ജീവിതമെന്ന ട്യൂഷൻ സൗജന്യമായി എടുത്തു നൽകും. വയനാട്ടിലെ പുറക്കാടിയിൽ നിന്നുള്ള കാഴ്ച.
പെരുമഴക്കാർ... മഴക്കുമുന്നേ ഉരുണ്ടുകൂടിയ കാർമേഘം. കോട്ടയം ഈരയിൽകടവിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
ചോറൂണിനു സന്നിധാനത്തെത്തിയ കുരുന്നിനെ അയ്യപ്പവിഗ്രഹം ഉയർത്തിക്കാണിക്കുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞിനെ ഉയർത്തി അയ്യപ്പനെ കണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
മുടങ്ങാതെ ശബരിമല ക്ഷേത്ര ദര്ശനത്തിനെത്തുന്ന ഭിന്നശേഷിക്കാരനായ ദൊരൈസ്വാമി
കഴിഞ്ഞ ദിവസം ഉച്ചയോടെ പെയ്ത കനത്തമഴയെ തുടർന്ന് പതിനെട്ടാം പടിയുടെ മുൻവശം ആളൊഴിഞ്ഞ നിലയിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com