ആകാശ വിസ്മയം... നിറങ്ങളുടെ വിസ്മയ കാഴ്ചയാണ് ഓരോ അസ്തമയവും പകരുന്നത്. എറണാകുളം വടുതല ബണ്ടിന് സമീപത്തെ പൈനടി ദ്വീപിന്റെ പശ്ചാത്തലത്തിലുള്ള അസ്തമയക്കാഴ്ച.
വരൾച്ചയുടെ തട്ടിൽ... സംസ്ഥാനം കടുത്ത വേനൽ ചൂടിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വറ്റി വരണ്ട മീനച്ചിലാറിൻ്റെ അടിത്തട്ടിൽ പന്ത് കളിക്കുന്ന കുട്ടികൾ. പാലാ ഈരാറ്റുപേട്ട റോഡിൽ ദീപ്തി കടവിൽ നിന്നുള്ള കാഴ്ച.
മധുരിച്ചു...  കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സന്ദർശിച്ച ശശി തരൂർ എംപി സ്റ്റാളിൽ നിന്ന് ഡസേർട്ട് കഴിക്കുന്നു
കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലെ സ്റ്റാളുകൾ ശശി തരൂർ എംപി സന്ദർശിക്കുന്നു.
പാഴായങ്കിലും   തണലായി.....കടമ്മനിട്ട  കാടുകയറിക്കിടക്കുന്ന   പടയണിഗ്രാമത്തിൽ   സ്ഥാപിച്ചിരിക്കുന്ന   വള്ളിപ്പടർപ്പുകൾ   കയറിയ   വഴിവിളക്കുകാലിൽ  പക്ഷി   തീറ്റതേടുന്നതിനിടയിൽ   ചൂടിൽനിന്ന്    രക്ഷപെട്ടത്തിയപ്പോൾ.
പുനർനിർമ്മാണം നടക്കുന്ന ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ വെൽഡിംഗ് ജോലികൾക്കിടയിൽ തെറിച്ചുവീഴുന്ന തീപ്പൊരികൾ
ൽസ്യ തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തീരദേശ ഹർത്താലിനെത്തുടർന്ന് ജോലിക്ക് പോവാതെ അടുത്ത ദിവസത്തേയ്ക്കായി ആലപ്പുഴ വാടയ്ക്കൽ തീരത്ത് വലയിണക്കുന്ന മത്സ്യത്തൊഴിലാളികൾ.
താങ്ങാണ് തണലാണ്.... കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുകയാണ്, ചൂടിൽനിന്ന് രക്ഷനേടാനായി അനുജന്റെ തലയിൽ തോർത്ത് മൂടി എടുത്തുകൊണ്ടുപോകുന്ന പെൺകുട്ടി. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
ഷൊർണ്ണൂർ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പഴയ തകർന്ന കൊച്ചിൻപ്പാലത്തിൽ അസ്ഥമയ സൂര്യന്റെ കിരണങ്ങൾ ഏറ്റുവാങ്ങി കൂട്ടത്തോടെ ഇരിക്കുന്ന നീർകാക്ക .
ഇരുകാലുകളിലും വെരിക്കോസ് വെയിൻ ബാധിച്ച് നാല് വർഷത്തോളമായി ഫീൽഡിൽ ജോലി ചെയ്യാൻ കഴിയാത്ത ആനാട് എഫ്.എച്ച്.സിയിലെ 60 വയസുകാരിയായ ആശാ വർക്കർ ഗീത സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തിയപ്പോൾ. 18 വർഷത്തോളമായി ആശ പ്രവർത്തകയായ ഗീത മറ്റു ആശാ വർക്കർമാരുടെയും കുടുംബങ്ങളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ട്പോകുന്നത്.
കടുത്ത ചൂടിനെത്തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ അനുഭവപ്പെട്ട മരീചിക.
കനത്തച്ചൂടിൽ മരത്തണലിൽ നിറുത്തി ഈരാറ്റുപേട്ട അയ്യപ്പനെന്ന കൊമ്പനെ കുളിപ്പിക്കുന്ന പാപ്പാൻമാർ. ജലനിരപ്പ് താഴ്ന്ന അച്ചൻകോവിലാറ്റിൽ നിന്നുള്ള കാഴ്ച.
മണ്ണടി ഉച്ചബലി മഹോത്സവത്തിന്റെ ഭാഗമായി മുടിപ്പുര ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തിരുമുടി എഴുന്നള്ളത്ത് ആചാര പ്രകാരം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക് വയൽ വഴികളിലൂടെ കടന്നു പോകുന്നു.
ഇല കൊഴിയുന്ന ശിശിരകാലം ... വേനൽ ആരംഭത്തിൽ തന്നെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രിസെൽഷ്യസിനോടടുക്കുകയാണ് മനുഷ്യരും മരങ്ങളും തളരാൻ തുടങ്ങി ഇല പൊഴിഞ്ഞ മരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വേനൽ കാഴ്ച ഷൊർണ്ണൂർ അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് നിന്ന്.
താപനില കൂടിയ കാലാവസ്ഥയെ തുടർന്ന് മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് റോട്ടിൽ വെള്ളം തങ്ങിനിൽക്കുന്ന പോലെ ദൃശ്യമായ മരീജിക
ആനച്ചന്തം....ആനയേകണ്ടാൽ ഒന്നുനോക്കാത്തവർ വിരളമാണ് അത് പടമായാലും , ജില്ലയിലെ നഗരസഭ ബസ് സ്റ്റാന്റെിലെ യാ‌ഡിൽ പാർക്കു ചെയ്യിതിരിക്കുന്ന ബസ് കഴുകി വൃത്തിയാക്കുന്ന ജോലിക്കാരൻ.
വിരുന്നുകാരാ വന്നാട്ടെ... തീറ്റ തേടി പാടത്ത് പറന്നെത്തിയ വർണ്ണ കൊക്കുകൾ.കുമരകത്തു നിന്നുള്ള കാഴ്ച.
ആശാകിരണം പദ്ധതി പുനഃസ്ഥാപിക്കുക, തൊഴിൽ ലഭിക്കും വരെ തൊഴിലില്ലായ്മ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ബ്ലൈൻഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ റോഡ് മുറിച്ചു കടക്കുന്നു.ഴിലില്ലായ്മ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ബ്ലൈൻഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ റോഡ് മുറിച്ചു കടക്കുന്നു
ആശാവർക്കർമാരുടെ വേതന കുടിശിക തീർത്ത് ഉടനടി നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ ഏഴാം നാൾ രാത്രി മറ്റ് സമരക്കാരോടൊപ്പം ഫുട്പാത്തിൽ ഒന്നാം ക്‌ളാസുകാരൻ മകനെ ഉറക്കുന്ന കാട്ടായിക്കോണം സ്വദേശിനി ഗിരിജ .
നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ മാർഗിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 'ബക വധം' കഥകളിക്കായി ഭീമനായി വേഷമിടുന്ന കലാകാരന്റെ ചിത്രം പകർത്തുന്ന വിദേശ വനിത
  TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ സമീപം.
ഇനി വ്രതശുദ്ധിയുടെ നാളുകൾ ... പ്രാർത്ഥനയുടെയും ആത്മ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെ കരുതലിന്റെയും വ്രതശുദ്ധിയുടെ ദിനരാവുമായി വീണ്ടും ഒരു റമദാൻ കാലം പാലക്കാട് നരികുത്തി ഹനഫി ജൂമാ മസ്ജീദിൽ ഇമാം അബ്ദുൾ ഖാദർ സഖാഫി ഖുർ ആൻ പാരായണത്തിൽ.
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ഭാഗ്യലക്ഷ്മി ആശമാർക്കൊപ്പം സെൽഫി എടുക്കുന്നു
ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി. ഐ. ടി. യു ) നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ചിൽ പങ്കെടുക്കാനെത്തിയ ആശമാർ സമരം വീക്ഷിക്കാനെത്തിയ നെതർലൻഡ് സ്വദേശി അനെകുമായി സെൽഫിയെടുക്കുന്നു. ലോകത്ത് സ്ത്രീകൾക്ക് നേരെ അടിച്ചമർത്തലുകൾ കൂടുന്ന കാലത്ത് സ്ത്രീകൾ ഒറ്റക്കെട്ടായി ശാന്തമായി സമരം ചെയ്യുന്നത് കണ്ടത് അത്ഭുതപ്പെടുത്തിയെന്നും അനെക് പറഞ്ഞു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ നിന്ന്
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുക്കാനെത്തിയ കെ.കെ.രമ എം.എൽ.എയെ കെട്ടിപിടിച്ചു സ്വീകരിക്കുന്ന ആശാ പ്രവർത്തക
സ്വകാര്യ സർവകലാശാലകൾ അനുവദിക്കരുതെന്നാവശ്യപ്പെട്ടു എ.ഐ.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
വാതില്‍പ്പടി സേവനത്തിനായുള്ള 20 വാഹനങ്ങളുടെയും ഹെല്‍ത്ത് സ്ക്വാഡിനായുള്ള പുതിയ വാഹനത്തിന്‍റെയും ഫ്ളാഗ് ഓഫ് കോർപറേഷൻ അങ്കണത്തിൽ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വഹിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com