സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ.
സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്.
വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ.
ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച.
അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ.
തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും.
ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ.
മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ.
പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം.
കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം.
ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്.
നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ.
നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ.
തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച.
റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ.
  TRENDING THIS WEEK
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം.
തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്.
തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com