മുറിച്ച മരം കയറ്റി പോകുന്ന വാഹനം. കാന്തല്ലൂരിൽ നിന്നുള്ള കാഴ്ച.
മറയൂർ ശർക്കര ഉണ്ടാക്കുന്ന കാഴ്ച. കാന്തല്ലൂർ മറയൂർ റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
പതിവിലും നേരത്തെയെത്തിയ വേനലിൽ നീരൊഴുക്കു നിലച്ച മീനച്ചിലാർ. അടിത്തട്ടിൽ ശേഷിക്കുന്ന അല്പം വെള്ളത്തിന് പുറമെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും. ഭരണങ്ങാനത്തിന് സമീപം കീഴമ്പാറയിൽ നിന്നുള്ള കാഴ്ച.
കോഴിക്കോട് സൗത്ത് ബീച്ചിൽ നിർമിച്ച സൈക്കിൾ ട്രാക്കിലൂടെ സന്ധ്യാസമയം ചിലവഴിക്കുന്ന കുട്ടികൾ.
ഈ വേനലിൽ കിളികൾക്കായി കരുതിവെക്കാം നമുക്കൽപ്പം തെളിനീർ.
എനിക്കുംടോൾ വേണോ... തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ ലോറിയിൽ പോകുന്ന ആന
വെയിലിൻ്റെ കാഠിന്യം ചെറുക്കാൻ തലയിൽ കുടയും അതിന് മുകളിൽ ചണചാക്കും വെച്ച് തേയില നുള്ളുന്ന സ്ത്രീ, രാത്രിയിൽ തണുപ്പാണെങ്കിലും പകൽ വയനാട്ടിൽ കത്തുന്ന വെയിലാണ്.
വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്തി കുരങ്ങന്മാർക്ക് പ്ലാസ്റ്റിക്ക് കവറിലുള്ള ആഹാരം നൽകുന്നു.
നീർകാക്കകൾ മീൻ പിടിക്കുന്ന കാഴ്ച. എറണാകുളം ചിലവന്നൂരിൽ നിന്ന്.
നെൽപ്പാടത്തിനരികിലെ തോട്ടിലൂടെ താറാവുമായി പോകുന്ന കർഷകർ. പനച്ചിക്കാട് പടിയറക്കടവിൽ നിന്നുള്ള കാഴ്ച.
വാലന്റയിൻ ദിനത്തിന് മുന്നോടിയായ് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വാലന്റയിൻ പ്രതീകങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ.
വേമ്പനാട്ട് കായലിലൂടെ സ്പീട് ബോട്ടിൽ വിനോദ സഞ്ചാരികളുമായുള്ള യാത്ര. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
പഠിച്ചിട്ടും പഠിച്ചിട്ടും തീരുന്നില്ല... പരീക്ഷ ചൂടിലേക്കാണ് ഇനിയുള്ള ദിവസങ്ങൾ. സ്കൂളിലേക്കുള്ള യാത്രായ്ക്കിടെ കെ.എസ്.ആർ.ടി.സി. ബസിൽ ഇരുന്ന് പഠിക്കുന്ന വിദ്യാർത്ഥി. പാളയത്ത് നിന്നൊരു കാഴ്‌ച.
പകൽ വെളിച്ചം... കോട്ടയം ചന്തക്കടവിൽ വൈദ്യുതി പോസ്റ്റിൽ പകലും കത്തിക്കിടക്കുന്ന വഴിവിളക്ക്.
വേൾഡ് ഓൺ വീൽസ്... ഫ്രഞ്ച് സഹോദരന്മാരായ മാക്സിമിലിൻ ഹോഹ്ലറും ക്ലമന്റ് ഹോഹ്ലറും തങ്ങളുടെ വിന്റേജ് കാറിലെ ലോക ടൂറിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ എത്തിയപ്പോൾ.
പൊന്നുവിളയട്ടെ... മുളച്ചു വന്ന നെൽ നാമ്പുകളെ മാറ്റി നടുന്നതിൽ വ്യാപൃതരായ ഒരു കൂട്ടം കർഷകർ.
കടുവ സാമ്രാജ്യത്തിലേക്ക് കടക്കാൻ അത്രയ്ക്ക് ധൈര്യമോ?... കർണാടക കബിനി വനത്തിലൂടെ കൂട്ടമായി പോവുന്ന കടുവകൾ. സമൂഹമായി ജീവിക്കാത്ത ഇവയെ കൂട്ടമായി അധികം കാണാറില്ലാത്തതിനാൽ ഒരു അപൂർവ കാഴ്ചയാണിത്.
കെ.എസ്.ഇ.ബി 400 കെ.വി വൈദ്യുതി ടവറിൽ നിന്നും തൊട്ടടുത്ത ടവറിലേക്ക് ലൈൻ എത്തിക്കാൻ ശ്രമിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ. മലപ്പുറം ആലത്തൂർപടിയിൽ നിന്നുള്ള ദൃശ്യം.
വേമ്പനാട് കായലിൽ ഇരതേടുന്നതിനിടയിൽ താരതമ്യേന ചെറുമീനുകളിൽ നിന്നു വ്യത്യസ്തമായ കൂരി വാളയിനത്തിൽ പെട്ട മീനിനെ ലഭിച്ച നീർക്കാക്ക പിടിവിടാതെ മുന്നോട്ട് നീങ്ങുന്നു. മുഹമ്മ ബോട്ട് ജെട്ടിക്കു സമീപത്തു നിന്നുള്ള കാഴ്ച.
നവീകരണത്തിന്റെ ഭാഗമായി ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് വരുന്ന റോഡിന്റെ പ്രവേശന ഭാഗത്ത് സ്ഥാപിച്ച പൈത്യക തീവണ്ടി ഏജീൻ.
  TRENDING THIS WEEK
മാതാഅമൃതാനന്ദമയിയും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും കൂടിക്കാഴ്ച നടത്തിയപ്പോൾ. ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് സമീപം.
സുപിംകോടതി വിധിയെ തുടർന്ന് പൊളിച്ചു നീക്കിയ ഹോളി ഫൈയിത്ത് ഫ്ലാറ്റുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയുന്നു.
മുറിച്ച മരം കയറ്റി പോകുന്ന വാഹനം. കാന്തല്ലൂരിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ മുഹമ്മയിലെ കുടുംബ വീട്ടിലെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഭാര്യ ജയശ്രീ എന്നിവർ പി. പരമേശ്വരന്റെ സഹോദര പുത്രന്റെ ഭാര്യ മഞ്ജുവിനൊപ്പം.
ചട്ടങ്ങൾക്കതീതം..., ചക്രങ്ങൾ ഘടിപ്പിച്ച ഇരുമ്പ് ഫ്രെയിമിൽ തീർത്ത ആനയുടെ രൂപം ആലപ്പുഴ നഗരത്തിൽ ജില്ലാ കോടതിക്കു സമീപം പാർക്ക് ചെയ്തിരിക്കുന്നത് കൗതുകത്തോടെ നോക്കുന്ന കാൽനടയാത്രികർ.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ആർ.എസ്.എസ് സൈദ്ധാന്തികൻ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വർ ജി യുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ധാരുമയുടെ പെരുമയിൽ ...അലുമ്‌നി സൊസൈറ്റി ഓഫ് എ.ഒ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി
ഈരയിൽക്കടവ് തരിശുപാടത്തുണ്ടായ തീപിടുത്തം അണച്ചതിന്ശേഷം മടങ്ങുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ കത്തിനശിച്ച പാടത്തിന്റെ പശ്ചാത്തലത്തിൽ. വേനൽത്തീ വ്യാപകമായതോടെ വിശ്രമമില്ലാതെ രാപകൽ ഓട്ടമാണ് അഗ്നിശമന സേനാഗംങ്ങൾ.
വേമ്പനാട്ട് കായലിലൂടെ സ്പീട് ബോട്ടിൽ വിനോദ സഞ്ചാരികളുമായുള്ള യാത്ര. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാ വേദി മലപ്പുറത്ത് നടത്തിയ വനിതാ ധർണ്ണയിൽ സമരക്കാർ അടുപ്പ് കൂട്ടിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com