പ്ലസ്ടു റിസൽറ്റ് അറിഞ്ഞതിനെ തുടർന്ന് മിഠായി വിതറി സന്തോഷം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്. എച്ച് സ്കൂളിൽ നിന്നൊരു ദൃശ്യം
എ പ്ലസ് - പ്ലസ് മഴ: തൊടുപുഴ മുതലക്കോടം സേക്രട്ട് ഹേർട്ട് ഗേൾസ് ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 189 കുട്ടികളിൽ 60 കൂട്ടികൾക്കും എ പ്ലസ് നേടി വിജയിച്ച ആഘോഷം അവിചാരിതമായി പെയ്ത വേനൽ മഴയിയിൽ ആഘോഷിക്കുന്നു.
ലഡ്ഡുമ്മേൽ ഗേൾസ് ...എസ്.എസ്‌.എൽ.സി ഫലം അറിഞ്ഞപ്പോൾ ആലപ്പുഴ എസ്.ഡി.വി ഗേൾസ് സ്‌കൂളിലെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടികൾ സന്തോഷം പങ്കുവയ്ക്കാൻ ഒത്തുകൂടിയപ്പോൾ
എസ്.എസ്.എൽ.സി പരീക്ഷാഫലം അറിഞ്ഞ ഉടൻ പെപ്പിലെ വെള്ളമെടുത്ത് സന്തോഷം പങ്കിടുന്ന വിജയികളിൽ ഒരാളുടെ അമ്മ തൃശൂർ സെൻ്റ.ക്ലയേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന്
എസ്.എസ്.എൽ.സി പരീക്ഷാഫലം അറിഞ്ഞ ഉടൻ പെപ്പിലെ വെള്ളമെടുത്ത് സന്തോഷം പങ്കിടുന്ന വിജയികളിൽ ഒരാളുടെ അമ്മ തൃശൂർ സെൻ്റ.ക്ലയേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന്
പകൽ അനുഭവപ്പെട്ട കനത്ത ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികൾ ആലപ്പുഴ കളർകോട് നിന്നുള്ള ദൃശ്യം. ജില്ലയിൽ രാത്രി പെയ്ത കനത്ത മഴയിൽ അനുഭവപ്പെട്ട മിന്നൽ.വണ്ടാനത്ത് നിന്നുള്ള ദൃശ്യം
വേലിയേറ്റ സ്വാധീനത്താൽ ആലപ്പുഴ വളഞ്ഞവഴിയിൽ തിര കരയിലേക്ക് അടിച്ച് കയറിയപ്പോൾ. മുൻപ് കടലാക്രമണത്തിൽ തകർന്ന കെട്ടിടവും കാണാം
അവധിക്കാലമറിയാത്തബാല്യം.... മിക്ക കുട്ടികളും വേനലവധിയുടെ ആഘോഷത്തിലാണ്. എന്നാൽ അവയൊന്നും ആഘോഷിക്കാതെ അവധിക്കാലം ഉപജീവനമാർഗത്തിനായി ത്യജിക്കുന്ന കുട്ടികളുമുണ്ട്. തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഫാൻസി പാവകൾ വിൽപ്പന നടത്തുന്ന രാജസ്ഥാൻ സ്വദേശി യായ കുട്ടി.
ചൂടൻ ഒരുക്കം ...തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കുന്ന സെപക് താക്രോ മത്സരങ്ങളുടെ മുന്നോടിയായി പരിശീലനത്തിൽ ഏർപ്പെട്ട കർണാടകയിൽ നിന്നുള്ള മത്സരാർത്ഥികൾ .
വേനൽ ചൂട് മനുഷ്യർക്കെന്നപ്പോലെ മൃഗങ്ങൾക്കും അസഹനീയമാണ് അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരിനൽകി മാഗോ ജൂസ് കൈകൊണ്ടും കാലുകൊണ്ടും താങ്ങി കുടിക്കുന്ന കുരങ്ങ്
കനത്ത വേനൽ ചൂടിൽ വറ്റി വരണ്ട് വെള്ളം നൂല് പോലെ ഒഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവില്ലെങ്കിലും മഴലഭിക്കാത്തതു മൂലം പ്രദേശമാകെ വറ്റി വരണ്ട് ഉണങ്ങിയ നിലയിലാണ്
മഴ പെയ്യാൻ കാത്ത് നിൽക്കുന്ന മേഘങ്ങൾക്ക് താഴെ വെള്ളത്തിനായ് കാത്ത് നിൽക്കുന്ന മരങ്ങൾ ചെമ്പുക്കാവിൽ നിന്നെരു ദൃശ്യം
അന്തരിച്ച കേളത്ത് അരവിന്ദാക്ഷ മാരാരുടെ മൃതദേഹം സംസ്കാരത്തിനായ് പാറമേക്കാവ് ശാന്തിഘട്ടിൽ കൊണ്ട് വന്നപ്പോൾ അന്തിമപോചാരം അർപ്പിക്കുന്ന പെരുവനംകുട്ടൻ മാരാർ
ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ എഴു തുന്ന മെഡിക്കൽ യു.ജി പ്രവേ ശന പരീക്ഷയായ 'നീറ്റ്' എഴുതാനായി ചാലക്കുടി എൻ.എസ്.എസ് സ്കൂളിലെത്തിയ തൻ്റെ മകളെ കുട ചൂടിക്കുന്ന അഛൻ
ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ എഴുതുന്ന മെഡിക്കൽ യു.ജി പ്രവേശന പരീക്ഷയായ 'നീറ്റ്' നടക്കുന്ന ചാലക്കുടി എൻ.എസ്.എസ് സ്കൂളിന് മുമ്പിൽ പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഫയൽ ചൂടി കൊടുക്കുന്നു
ചൂടിൽ ഉരുകി...
പുലിയെക്കാത്ത്... തൊടുപുഴ നഗരസഭയിലെ പാറക്കടവിൽ പുലിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ക്യാമറ സ്ഥാപിച്ച് കാത്തിരിക്കുന്നു.
പ്രതീക്ഷയോടെ ...ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ തൃശൂർ നഗരത്തിൽ ആശ്വാസ പ്രതീക്ഷയുമായി ഇന്നലെ ആകാശത്ത് മഴ മേഘങ്ങൾ ഇരുണ്ട കൂടിയപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും നേരിയ മഴ ലഭിച്ചിരുന്നു .
തൊടുപുഴ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട്നാൾ അടച്ചിട്ട മദ്യശാലകൾ തുറന്നതോടെ അവിടെയും നീണ്ട നിര ദൃശ്യമായി. തൊടുപുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ ഷോപ്പ് തുറക്കുന്നതും കാത്ത് ഉപഭോക്താക്കൾ നിൽപ്പുണ്ടായിരുന്നു. വൈകിട്ട് ആറിന് ശേഷം തുറന്നതോടെ എവിടെനിന്നൊക്കെയോ ആൾക്കാർ വന്ന് പൊതിയുകയായിരുന്നു. പോളിംഗ് ബൂത്തിൽ ക്യൂ നിർക്കുന്നപോലെതന്നെ ഇവിടെയും ക്യൂ ദൃശ്യമായി. ജില്ലയിലെ മറ്റ് ഷോപ്പുകളിലും സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകിട്ട് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചശേഷേം ആറ്മണിമുതൽ വെള്ളിയാഴ്ച്ച വോട്ടെടുപ്പ് കഴിയുന്ന ആറ് വരെയാണ് മദ്യവിതരണം നിർത്തിവെച്ചിരുന്നത്.
വേനൽ ചൂടിൻ്റെ കാഠിന്യത്തിൽ വെള്ളം ഇല്ലാതെ വറ്റി വരണ്ട് കിടക്കുന്ന മണലിപ്പുഴയിൽ കിടക്കുന്ന വഞ്ചി
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com