മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ ആവേശത്തോടെ മുകളിലേക്ക് എറിയുന്ന ദേശക്കാർ
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തോടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നു
വി.കെ മോഹൻ കാർഷിക സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ നടുവിലാലിൽ സംഘടിപ്പിച്ച കുംഭവിത്ത് മേളയുടെ ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്യുന്ന സി.പി. ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന മലേഷ്യൻ ഫുഡ് ഫെസ്റ്റിവലിൽ ഷെഫ് മുഹമ്മദ് എഫേസി പാചകപ്പുരയിൽ മലേഷ്യൻ ഫ്രൈഡ് നൂഡിൽസ് പാകം ചെയ്യുന്നു.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവത്തെ തുടർന്നുണ്ടായ അക്രമത്തിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് ചാർജ്ജ് ചെയ്തില്ല എന്ന് ആരോപ്പിച്ച് കെ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ്  മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസും ലാത്തി വീശിയപ്പോൾ
കുന്നംകുളത്ത് സംഘടിപ്പിച്ച സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചെറുവത്തൂർ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂർ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ റെഡ് വളഡിയർമാരുടെ സല്യൂട്ട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ എന്നിവർ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ സമീപം
കുന്നം കുളത്ത് സംഘടിപ്പിച്ച സി.പി.എം ജില്ലാ സമ്മേളനത്തിൻ്റ ഭാഗമായി ചെറുവത്തൂർ മൈതിനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ മുഖ്യമന്ത്രി പിണറായി വിജയൻ,യു.ആർ പ്രദീപ് എം.എൽ.എ എന്നിവർ സമീപം
തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റസ്ക്യൂ‌ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അഗ്നിരക്ഷാ വകുപ്പിലെ ആദ്യ ബാച്ച് വനിതാ സ്കൂബ ഡൈവിംഗ് ടീമിനെ സല്യൂട്ട് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ഡോൾഫിൻസ്... തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റസ്ക്യൂ‌ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അഗ്നിരക്ഷാ വകുപ്പിലെ ആദ്യ ബാച്ച് വനിതാ സ്കൂബ ഡൈവിംഗ് ടീമിന്റെ ബാഡ്ജ് വിതരണ ചടങ്ങിൽ നടന്ന അഭ്യാസ പ്രകടനത്തിൽ നിന്ന്.
കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച കേരള ശാസ്ത്ര കോൺഗ്രസ്  റിമോട്ടിലൂടെ തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ശേഷം നോക്കികാണുന്ന   മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ തുടങ്ങിയവർ സമീപം
വീറോടെ... തൃശൂർ ദേവമാത സി.എം.ഐ സ്കൂളിൽ സംഘടിപ്പിച്ച എസ്.പി.സി സ്റുഡൻസിൻ്റെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്.
അന്തരിച്ച കെ. രാധാകൃഷ്ണൻ എം.പി യുടെ അമ്മ ചിന്ന യുടെ മൃതദേഹം തോന്നൂർക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലി അർപ്പിക്കുന്ന കെ.രാധാകൃഷ്ണൻ
അന്തരിച്ച കെ. രാധാകൃഷ്ണൻ എം.പി യുടെ അമ്മ ചിന്ന യുടെ മൃതദേഹം തോന്നൂർക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലി അർപ്പിക്കുന്ന കെ. രാധാകൃഷ്ണൻ
കൊല്ലം വാടി കടപ്പുറത്തെ മാലിന്യ കൂമ്പാരത്തിൽ നിന്നും ആക്രിസാധനങ്ങൾ ശേഖരിക്കുന്ന മധ്യവയസ്കൻ
തൊടുപുഴയിൽ ആരംഭിച്ച സി .പി .എം ജില്ല സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയർമാൻ വി .വി മത്തായി പതാക ഉയർത്തുന്നു.
തൊടുപുഴയിൽ നടക്കുന്ന സി .പി .എം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുതിർന്ന നേതാവ് വൈക്കം വിശ്വന്റെ ഫോട്ടോ എടുത്തപ്പോൾ കുഞ്ഞു ഫോട്ടോഗ്രാഫർ നിഹാര ബാബുവിനോട് കുശലം പറയുന്നു .
എരിയുന്ന മനവുമായി... ആനപ്പേടിയിൽ മുള്ളരിങ്ങാട് തലക്കോട് ഭാഗങ്ങളിൽ രാത്രി വഴിയരികിൽ തീയിട്ട് കാവൽ നിൽക്കുന്ന നാട്ടുകാർ. കാട്ടാന ശല്യം പരിഹരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ രാത്രിയിൽ നാട്ടുകാർക്ക് സംരക്ഷണം ഒരുക്കുന്നത്.
  TRENDING THIS WEEK
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തോടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നു
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ ആവേശത്തോടെ മുകളിലേക്ക് എറിയുന്ന ദേശക്കാർ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
മുത്തം പൊതിഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് മുത്തം നൽകി സന്തോഷം പങ്കിടുന്ന കേരള മഹിളാസംഘം പ്രവർത്തകർ
റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മനോജിനെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
നാഗമ്പടം മേല്‍പാലത്തില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടം, ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്നതും കാണാം.
ആദ്യം ലഹരി, പിന്നെ പിടിയിൽ: പത്തനംതിട്ട കോടതി വളപ്പിൽ വനിതാ അഭിഭാഷകരോട് മദ്യലഹരിയിൽ സംസാരിക്കാൻ ശ്രമിക്കുന്നയാൾ 2.കോർട്ട് ഹാളിലേക്ക് എത്തിനോക്കുന്നു, 3. ശല്യം അസഹനീമായതിനെത്തുടന്ന് പൊലീസ് പിടിച്ചുകൊണ്ട് പോകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com