അന്നം തേടുന്ന ചങ്ങാത്തം.... വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ
സായന്തനം... കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച
മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍
വന്നു വസന്തകാലം...ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.
വീശ് വല...കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ
ലോക ടെലിവിഷൻ ദിനം, സിനിമകൾ ഒ.ടി.ടിയിലും,സീരിയലുകൾ ഹോട്ട് സ്റ്റാറിലും കാർട്ടൂണുകൾ യൂട്യൂബിലും കണ്ടുതുടങ്ങിയതോടെ പ്രായ വിത്യാസമില്ലാതെ ടെലിവിഷനുകളെ ഏവരും തഴഞ്ഞുകഴിഞ്ഞിരിക്കുന്നു. കണ്ണൂർ തലശ്ശേരിക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച.
അതുകലക്കി ... കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ
ചുവടു തെറ്റാതിരിക്കാൻ ... സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി . സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത്
ദീപങ്ങളുടെ ഉത്സവ ദിനമായ വൃശ്ചിക മാസത്തിലെ തൃകാർത്തിക നാളിൽ അമ്പലത്തിൽ ദീപം തെളിച്ച് ആഘോഷിക്കുന്ന പെൺകുട്ടികൾ. കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച.
ആരാധനയോടെ കൈകൂപ്പി...മോട്ടോർ തൊഴിലാളികളുടെ കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ചിനിടയിൽ വാഹങ്ങൾ കടത്തിവിടുന്ന സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ ആനിശിവയെ കണ്ട് അതുവഴിബൈക്കിൽ പോയ സനിത അടുത്തെത്തി ആരാധനകൊണ്ട് കൈകൂപ്പി സന്തോഷം പങ്കുവയ്ക്കുന്നു
കാഴ്ചയുടെ വെളിച്ചം മിഴിതുറന്നപ്പോൾ...കൊവിഡ് വ്യാപനത്തെ തുടർന്ന് നീണ്ട നാളത്തെ അടച്ചിടലിന് ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ എറണാകുളം ഷേണായിസിന് മുന്നിൽ സന്തോഷം പങ്കുവയ്ക്കുന്ന സിനിമ സംഘടന ഭാരവാഹികളായ ജി. സുരേഷ്കുമാർ, സിയാദ് കോക്കർ, എം. രഞ്ജിത്ത്, ആൽവിൻ ആന്റണി, കെ. വിജയകുമാർ
പ്രതീക്ഷമാത്രം... ശക്തമായി പെയ്തൊഴിഞ്ഞ മഴക്ക് ഇടക്ക് ശമനം വന്നപ്പോൾ പ്രതീക്ഷയോടെ പുറത്തേക്ക് നോക്കുന്ന ഇളംകാട് സ്വാദേശിനി ശാന്തമ്മയും കൊച്ചുമക്കളും. മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ ഉരുൾ പൊട്ടിയുണ്ടായ ദുരന്തത്തെ തുടർന്ന് ഒരാഴ്ചയായി ഇവർ ഏന്തയാർ ജെ.ജെ.മർഫി സ്‌കൂളിലെ രണ്ടാം നിലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.
ഫ്രയിം മാത്രം.... മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയത്തിനെ തുടർന്ന് പുല്ലാകയാറിന്റെ സമീപത്തെ വീടുകൾ പൂർണമായും തകർന്ന നിലയിൽ
സിനിമയും ജീവിതവും...സിനിമാശാലകൾ ബുധനാഴ്ച മുതൽ പ്രദർശനം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയം ആശാ തീയേറ്റർ വൃത്തിയാക്കുന്ന ജീവനക്കാർ.മോഹൻലാലിന്റെ റിലീസാകാൻ തയ്യാറാകുന്ന ആറാട്ട് ചിത്രത്തിന്റെ ട്രെയിലർ ചെക്ക് ചെയ്യുന്നതാണ് സ്ക്രീനിൽ കാണുന്ന ചിത്രം.
ബാംഗ്ലൂർ നാഗവരയിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചപ്പോൾ.
ചിരി തൂവി ..ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ ഇന്നലെ രാവിലെ 10.59ന് ഉയർത്തിയപ്പോൾ
ഹരി ശ്രീ... വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ മണലിൽ അക്ഷരങ്ങൾ എഴുതുന്നു
കനത്ത മഴയെതുടർന്ന് പിലാക്കൽ-മുണ്ടിത്തൊടിക റോഡിലേക്ക് പാടം നിറഞ്ഞ് വെള്ളം കയറിയപ്പോൾ സൈക്കിളിൽ സഞ്ചരിക്കുന്നയാൾ.
വരും പുലരികൾ നിറമുള്ളതാവട്ടെ...കൊവിഡ് വ്യാപനം വന്നു കഴിഞ്ഞു ഒന്നര വർഷത്തിനു ശേഷം ഇളവുകൾ നൽകുകയും ഫസ്റ്റ് ടോസ് എടുത്തവർ 93. 32 ശതമാനവും സെക്കന്റ് ടോസ് 46. 65 ശതമാനം ആളുകളും വാക്സിൻ സ്വികരിച്ചു കഴിഞ്ഞപ്പോൾ വീട്ടു തടങ്കലിൽ ആയിരുന്നവർ കൂട്ടിൽ നിന്നും പുറത്തിറങ്ങിയ കിളികളെ പോലെ പറന്നു നടക്കുകയാണ് പാർക്കുകളും ബീച്ചുകളും പൂർണ്ണമായി തുറന്നു കൊടുത്തപ്പോൾ വൈകും നേരം സമയം ചിലവഴിക്കുന്നതിനായി ബീച്ചിൽ നിന്നും സൂര്യാസ്തമയം മൊബൈലിൽ പകർത്തുന്ന അമ്മയും കുഞ്ഞും. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച
താങ്ങായി ‌ഞങ്ങളും...കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിനവാസ കേന്ദ്രത്തിലെ അംഗങ്ങൾക്കായി കൊച്ചി മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ യാത്രയിൽ മുഖ്യാതിഥിയായി എത്തിയ കളക്ടർ ജാഫർ‌ മാലിക് അംഗങ്ങളോടൊപ്പം
  TRENDING THIS WEEK
വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ
കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്.
പൊക്കമില്ലായ്മായാണ് എന്റെ പൊക്കം ...നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ
ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ്
നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച.
ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌.
മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ
മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്.
കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com