പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
പുലിക്കളിയുടെ ഭാഗമായി പുലിക്കളി വിളംബരം ചെയ്ത് കൊണ്ട് പുലി താളത്തോടുകൂടി തൃശൂർ സിതാറാം മിൽ ദേശം പുലിക്കളി സംഘം സംഘടിപ്പിച്ച പുലിവാൽ എഴുന്നള്ളിപ്പ്
കോട്ടയം നട്ടാശേരി സെൻറ് മർസലിനാസ് ജി. എച്ച്.എസിൽ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഇന്നലെ നടന്ന വടംവലി മത്സരത്തിൽ നിന്നും.
ഗ്രേറ്റ് മാവേലി... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാവേലി വേഷമത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾ കോളേജിലെ ഗ്രേറ്റ് ഹാളിന് മുന്നിൽ നിരന്നപ്പോൾ
പുലിക്കളിയോടനുബന്ധിച്ച് തൃശൂർ ചക്കാമുക്ക് ദേശം ഒരുക്കിയ പുലിചമയ പ്രദർശനത്തിൽ നിന്ന്
വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ച് ബിഎംഎസ് തൃശൂർ മേഖല കമ്മിറ്റി സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച പ്രകടനം
ഗർർർ..... പുലിക്കളിയോടനുബന്ധിച്ച് തൃശൂർ ചക്കാമുക്ക് ദേശം ഒരുക്കിയ പുലിചമയ പ്രദർശനത്തിൽ നിന്ന്
ആമ്പൽ വസന്തം... കാഴ്ചയുടെ നിറവസന്തമൊരുക്കി ആലപ്പുഴ കൈനടി കിഴക്കേപ്പുറം പാടത്ത് വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കൾ.
ചാലക്കുടി അതിരപ്പിള്ളി റൂട്ടിലെ തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരുക്കിയ ആനയുടെ പ്രതിമ
ചാലക്കുടി അതിരപ്പിള്ളി റൂട്ടിലെ തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിലെ തൂക്കുപാലം
കുമ്മാട്ടിഘോഷം ...കിഴക്കുംപാട്ടുകര തെക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും
മുഖം മിനുക്കി ...തൃശൂർ നായ്ക്കനാൽ ദേശത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും
തൃശൂർ ഒളരിയിൽ ഓണം ആഘോഷിക്കുന്നവർ
പൊന്നിൻ തിരുവോണം... സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായി ഇന്ന് തിരുവോണം. വീട്ടിൽ അത്തപൂക്കളമൊരുക്കി തിരുവോണത്തെ വരവേൽക്കുന്ന കുടുംബം
ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഓണാഘോഷത്തിന്റെ ആവശ്യത്തിലേക്കായി ചേന വിളവെടുക്കുന്ന കർഷകൻ.
തിരുവോണ തലേന്ന് പൂക്കളും പച്ചക്കറികളും മറ്റു വാങ്ങി തങ്ങളുടെ വീട്ടിലേക്ക് പോകുന്നവർ തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നിന്നൊരു ദൃശ്യം
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ പായസം വിൽക്കുന്ന അഷറഫ് വടൂക്കര ചായ വിൽപ്പനക്കാരാനായ അഷറഫ് ഓണത്തിൻ്റെ ഭാഗയിട്ടാണ് മാവേലി വേഷം ധരിച്ച് പായസം വിൽക്കുന്നത്
ഓണത്തിന്റെ വരവറിയിച്ച് മിഠായിത്തെരുവിലെത്തിയ ഓണപ്പൊട്ടൻ
ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാകോളേജിൽ ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി വേഷധാരിയായ അദ്ധ്യാപികയ്ക്കോപ്പം ഊഞ്ഞാലാടി സന്തോഷം പങ്കിടുന്ന വിദ്യാർത്ഥികൾ.
  TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com