TRENDING THIS WEEK
എലിശല്യം വ്യാപകമായതോടെ നെൽപ്പാടത്ത് മടലിൽ തട്ട് നിർമ്മിച്ച് അതിന് മുകളിൽ എലിപ്പെട്ടി തയ്യാറാക്കി വെക്കുന്ന കർഷകൻ. എലിക്ക് കെണിയൊരുക്കിയ തട്ടിലേക്ക് എളുപ്പത്തിൽ കയറുവാനായി മടൽ മണ്ണിൽനിന്ന് ചരിച്ചുവെച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ആലപ്പുഴ കൈനകരി നോർത്ത് പൊങ്ങാപ്പാടത്ത് നിന്നുള്ള കാഴ്ച.
മാറ് മറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷികത്തിന്റെ ഉദ്ഘാടനത്തിന് നാഗർകോവിലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം .കെ സ്റ്റാലിനും സദസിനെ അഭിവാദ്യം ചെയ്യുന്നു
ഫയറല്ല ഫ്ളവർ...ബ്രഹ്മപുരം പ്ളാന്റിലെ തീ അണയ്ക്കാൻ പ്രവർത്തിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നൽകിയ സ്വീകരണ ചടങ്ങിൽ റീജിയണൽ ഫയർ ഓഫീസർ എം.ജി. രാജേഷിന് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന വിദ്യാർത്ഥി
നെടുമങ്ങാടെത്തിയ ജനകീയ പ്രതിരോധ ജാഥയുടെ പൊതുസമ്മേളനത്തിന് ശേഷം മടങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അഭിനന്ദനങൾ അറിയിക്കാനെത്തിയ കുഞ്ഞ് പ്രവർത്തകയെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ എടുത്തുയർത്തിയപ്പോൾ. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ സമീപം
വേനൽ ചൂട് 39 ഡിഗ്രി യിലെത്തിയപ്പോൾ ജലാശയങ്ങൾ വറ്റി വരണ്ടു .ദാഹജലത്തിനായി മൃഗങ്ങൾ അലയുകയാണ് ചൂടിന്റെ കാഠിന്യത്താൽ ഭൂഗർഭ ജലവും താഴ്ന്ന് വരണ്ട കാലാവസ്ഥയിലേക്ക് മാറുന്നു വാളയാർ ഡാമിൽ നിന്നുള്ള കാഴ്ച്ച
തിരുവനന്തപുരം മാർഗി തിയേറ്ററിൽ മാർഗി അമൃത അവതരിപ്പിച്ച കഥകളിയിൽ നിന്നും.
ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ചൂലുമായി കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ ജീവൻരക്ഷാ യാത്രയിൽ നൃത്തംവയ്ക്കുന്ന വിദ്യാർത്ഥികൾ
കൃഷിയിറക്കാനായി കർഷകൻ ട്രാക്‌ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോൾ വയൽ മണ്ണിലൊളിക്കുന്ന ഇര കൊത്താനായി പറന്നെത്തിയ പക്ഷിക്കൂട്ടം. തിരുവനന്തപുരം വെളളായണിയിൽ നിന്നുളള കാഴ്‌ച
താന്തോണി തുരുത്തിൽ നിന്ന് എറണാകുളം ബോട്ടു ജെട്ടിയിലേക്ക് പോകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
ടൂറിസം സീസൺകഴിഞ്ഞ് സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ തിരുവനന്തപുരം കോവളം തീരത്തെ ഒരു സന്ധ്യാ ദൃശ്യം