HOME / GALLERY / SPORTS
വിജയത്തിലേക്ക്... അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ചു ചെസ്സ് കേരള, പ്രീമിയർ ചെസ്സ് അക്കാഡമി എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ബിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള റൈസ് ചെസ്സ് ടൂർണമെന്റിൽ കളിക്കുന്ന കുട്ടിയുടെ വിജയത്തിലേക്കടുക്കുമ്പോഴുള്ള മുഖ ഭാവങ്ങൾ.ഡമി എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ബിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള റൈസ് ചെസ്സ് ടൂർണമെന്റിൽ കളിക്കുന്ന കുട്ടിയുടെ വിജയത്തിലേക്കടുക്കുമ്പോഴുള്ള മുഖ ഭാവങ്ങൾ .
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഗ്രാൻഡ് ലോഞ്ചിൽ കെ.സി.എൽ ഭാഗ്യചിഹ്നങ്ങൾക്കൊപ്പം ട്രിവാൻഡ്രം റോയൽസ് ടീം ഉടമ കീർത്തി സുരേഷ്, ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, കായികമന്ത്രി വി.അബ്ദുറഹിമാൻ, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ചേർന്ന് സെൽഫി എടുക്കുന്നു.
ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചെറുതന ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ ആരംഭിച്ചപ്പോൾ
ഒളിംമ്പിക് ഡേ... അന്തർദേശീയ ഒളിംമ്പിക് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒളിംമ്പിക് ഡേ വാകത്തോണിൽ നിന്ന്.
ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന ആശവുമായി ഇന്ന് അന്താരാഷ്ട്ര യോഗാസ്ഥാനം. ഹിമാചൽ പ്രദേശിലെ ധ‌‌ർമ്മശാലയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് യോഗ 30-35 വയസ് വിഭാഗത്തിൽ  സ്വർണമെഡൽ നേടിയ മഞ്ഞുമ്മൽ സ്വദേശി കാവ്യദേവി പ്രസാദ് പുതുവൈപ്പ് ബീച്ചിൽ
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
വിജയം തൊട്ട്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന 18 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല കബഡി മത്സരത്തിൽ പെൺകുട്ടികളുടെ സെമി ഫൈനലിൽ ചങ്ങനാശ്ശേരി ദീപം അക്കാഡമിക്കെതിരെ പോയിന്റ് നേടുന്ന ബേക്കർ സ്കൂൾ ടീം താരം. ബേക്കർ സ്കൂൾ വിജയിച്ചു.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചൈൽഡ് വിഭാഗത്തിൽ കൊല്ലത്തിന്റെ മുഹമ്മദ് അഷാൻ തിരുവനന്തപുരത്തിൻ്റെ ആരിഷ് ഷാരൂഖിനെതിരെ പോയിൻ്റ് നേ ടുന്നു.മുഹമ്മദ് അഷാൻ വിജയിച്ചു
കിക്ക്... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ മലപ്പുറത്തിൻ്റെ വി. ദേവനന്ദ തിരുവനന്തപുരത്തിന്റെ എം. അനുപമക്കെതിരെ പോയിൻ്റ് നേടുന്നു. ദേവനനന്ദ വിജയിച്ചു.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 51 കിലോഗ്രാം വിഭാഗത്തിൽ കോട്ടയത്തിന്റെ അനന്തു ബിജുവിനെതിരെ മലപ്പുറത്തിന്റെ മുഹമ്മദ് നിഷാദ് പോയിന്റ് നേടുന്നു. മുഹമ്മദ് നിഷാദ് വിജയിച്ചു
മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സൂപ്പർ ലീഗ് കേരള താരങ്ങൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്‌പോർട്‌സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
  TRENDING THIS WEEK
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കോട്ടയം കിടങ്ങൂരിൽ നടന്ന പി.കെ.വാസുദേവൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ എടുക്കുന്ന കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറിയാരുന്ന വെളിയം ഭാർഗവൻ,കുമരകം ശങ്കുണ്ണി മേനോൻ എന്നിവർ സമീപം  (ഫയൽ ചിത്രം )
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂ‌ർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പ്പാർച്ചനയ്‌ക്കെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എന്നിവർക്കൊപ്പം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന  ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പാർച്ചന നടത്തുന്നു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, കെപി.സി.സി മുൻ പ്രസിഡന്റ്  കെ.മുരളീധരൻ, ശാസ്തമംഗലം മോഹനൻ, ഭീമാ ഗോൾഡ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, മുൻ സ്‌പീക്കർ എം.വിജയകുമാർ, ചിത്തിര തിരുനാൾ സ്മാരക സമിതി കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന് വെച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പാർട്ടി പുതപ്പിച്ച ശേഷം അന്ത്യോപചാരമർപ്പിക്കുന്നു.
പ്രഭാത സന്തോഷം....കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് അച്യുതാനന്ദൻ രാവിലെ ഓശാന മൗണ്ടിൽ പത്രങ്ങൾ വായിച്ചിട്ട് ഇരിക്കുന്നു (ഫയൽ ചിത്രം )
അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു.
അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ റാലി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com