HOME / GALLERY / SPORTS
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചൈൽഡ് വിഭാഗത്തിൽ കൊല്ലത്തിന്റെ മുഹമ്മദ് അഷാൻ തിരുവനന്തപുരത്തിൻ്റെ ആരിഷ് ഷാരൂഖിനെതിരെ പോയിൻ്റ് നേ ടുന്നു.മുഹമ്മദ് അഷാൻ വിജയിച്ചു
കിക്ക്... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ മലപ്പുറത്തിൻ്റെ വി. ദേവനന്ദ തിരുവനന്തപുരത്തിന്റെ എം. അനുപമക്കെതിരെ പോയിൻ്റ് നേടുന്നു. ദേവനനന്ദ വിജയിച്ചു.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 51 കിലോഗ്രാം വിഭാഗത്തിൽ കോട്ടയത്തിന്റെ അനന്തു ബിജുവിനെതിരെ മലപ്പുറത്തിന്റെ മുഹമ്മദ് നിഷാദ് പോയിന്റ് നേടുന്നു. മുഹമ്മദ് നിഷാദ് വിജയിച്ചു
മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സൂപ്പർ ലീഗ് കേരള താരങ്ങൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്‌പോർട്‌സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
7ആമത് നാദർഷാൻ മെമ്മോറിയൽ കപ്പിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിന്ന്
മലപ്പുറം എം എസ് പി യിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് സംഘടിപ്പിച്ച ഔദ്യോധിക യാത്രയായാപ്പിനെത്തിയ എം എസ് പി യിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും സിനിമതാരവുമായ അബു സലീംമും സ്നേഹ സംഭാഷണത്തിൽ
മലപ്പുറം എം.എസ്.പിയിൽ ഫുട്ബോൾ താരം ഐ എം വിജയന് സംഘടിപ്പിച്ച യാത്രയയപ്പ് പരേഡിനു ശേഷം ഡെപ്യൂട്ടി കമാന്‍ഡന്റ് ഹബീബുറഹ്മാന്‍, സിനിമാതാരം അബുസലീം, അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ് എന്നിവരുമായി ഐ.എം. വിജയൻ സൗഹൃദം പങ്കുവെക്കുന്നു
പൊലീസ് വടം വലി... ജില്ലാ പൊലീസ് ആനുവൽ മീറ്റിനോടനുബന്ധിച്ചു കോട്ടയം പൊലീസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ വടം വലി മത്സരത്തിൽ പാലാ സബ്ഡിവിഷനെ തോൽപ്പിച്ച് കാഞ്ഞിരപ്പളി സബ് ഡിവിഷൻ ജേതാക്കളാകുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിമെൻസ് ഹൈജമ്പിൽ സ്വർണം നേടിയ ഹരിയാനയുടെ പൂജ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിമെൻസ് ട്രിപ്പിൾ ജമ്പിൽ വിമെൻസ് ട്രിപ്പിൾ ജമ്പിൽ സിൽവർ നേടിയ മലയാളിയായ ജെ.എസ്.ഡബ്ള‌്യുവിന്റെ സാന്ദ്ര ബാബു
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി - ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ.
തൃശൂർ ജനറൽ ആശുപത്രിയിൽ ഓ.പിയിൽ നിന്നും ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗി മഴ നന്നയാതെ കയറാൻ വേണ്ടി ഓട്ടോറിക്ഷ പുറകിലേയ്ക്ക് എടുക്കുന്നു ഒ.പിയുടെ മുൻപിൽ ഇട്ടിരിക്കുന്ന തകര ഷീറ്റിൻ്റെ വിടവിൽ നിന്നും മഴയിൽ വെള്ളം ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദേഹത്തേയ്ക്ക് പതിക്കുന്നു
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം എം.ജി. റോഡിലൂടെ പ്ളാസ്റ്റിക് ചാക്ക് തലയിലിട്ട് നടന്ന് നീങ്ങുന്ന യാത്രികൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com