HOME / GALLERY / SPORTS
ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ വിജയിച്ച സെന്റ്‌ അഫ്രേംസ് മാന്നാനം സെന്റ്‌ ജോസഫ് പുളിങ്കുന്ന് ടീമിനെതിരെ സ്കോര്‍ ചെയ്യുന്നു. സ്കോര്‍ 85-47
തൃശൂർ  കുട്ടനെല്ലൂർ റീജൻസി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന അഖില കേരള വനിത കബഡി ടൂർണമെന്റിൽ ഗജമുഖ കോഴിക്കോടും ഇ സെവൻ ഹീറോസ് ചേർത്തലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഹൈ ജമ്പിൽ ശിവരഞ്ജൻ കെ പി (കോസ്മോസിസ് പള്ളിക്കര) ഒന്നാം സ്ഥാനം നേടുന്നു
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ലോംഗ് ജംപിൽ എം.പി ഇന്റർനാഷണലിന്റെ അബ്ദുൽ റഹ്മാൻ അൽത്താഫ് ഒന്നാം സ്ഥാനം നേടുന്നു.
ഇവനാണ് താരം...കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സന്തോഷം പങ്കിടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സി ക്കെതിരായ വിജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ ആഹ്ലാദപ്രകടനം
ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ സെമി ഫൈനല്‍ മത്സരത്തില്‍ സെന്റ്‌ തേവര ടീമിന്‍റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്ന സെന്റ്‌ ഗൊരെട്ടി ടീം താരങ്ങള്‍. മത്സരത്തില്‍ സെന്റ്‌ തേവര വിജയിച്ചു (54-19)
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഐ.എസ്.എൽ ഫുട്ബാളിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം ഐ.എസ്.എൽ ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കുന്ന ആരാധകൻ
വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ ആണ് 'വൈ ഇന്റർനാഷണൽ ഇറ്റാലിയ' എന്ന ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുറന്നത്.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരളാ ബ്ളാസ്റ്റേഴ്സ് താരങ്ങൾ
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരളാ ബ്ളാസ്റ്റേഴ്സ് താരങ്ങൾ
ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ്‌ ആന്സ്‍ കുരിയനാടിനെതിരെ പോയിന്റ്‌ നേടുന്ന ലൂര്‍ദ് സ്കൂള്‍ ടീം താരം. മത്സരത്തില്‍ ലൂര്‍ദ് ടീം വിജയിച്ചു(71-35)
ലോകോത്തര നീന്തൽതാരവും പരിശീലകനും പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യമലയാളിയുമായ എസ്.പി. മുരളീധരന്റെ നേതൃത്വത്തിൽ ആരംഭിച്ച മൈൽസ്റ്റോൺ സ്വിമ്മിംഗ് ചാരിറ്റബിൾ സൊസൈറ്റിയുടെ ലോഗോ എറണാകുളം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തപ്പോൾ
കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂളില്‍ നടക്കുന്ന ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമത്സരത്തില്‍ ആലപ്പുഴ ജ്യോതി നികേതന്‍ ടീമിനെതിരെ ലൂര്‍ദ് സ്കൂള്‍ ടീമിന്‍റെ മുന്നേറ്റം. മത്സരത്തില്‍ ലൂര്‍ദ് ടീം വിജയിച്ചു(57-48)
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ അനുസ്മരണപരിപാടിയില്‍ കോടിമത പത്രാധിപർ സ്ക്വയറിലെ കെ.സുകുമാരന്‍റെ പ്രതിമയില്‍ കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ,കേരള കൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, വാർഡ് കൗൺസിലർ എൻ.ജയചന്ദ്രൻ, പത്രാധിപർ പ്രതിമാ നിർമാണ കമ്മിറ്റി ഭാരവാഹികളായ വി.ആർ.ജോഷി, കുറിച്ചി സദൻ, അഡ്വ.പി.എൻ.അശോക് ബാബു പ്രമോദ് തടത്തിൽ, മോഹൻ ഡി.കുറിച്ചി, പി.വി.ശശിധരൻ, രാജേന്ദ്ര പ്രസാദ് നാഗമ്പടം, രാജൻ ഈട്ടിക്കൽ, എ.പി.മണി, എസ്. ദേവരാജൻ, ജയൻ പ്രസാദ് മേമുറി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍
പാലായില്‍ നടക്കുന്ന കോട്ടയം ജില്ലാ അത്ലറ്റിക് മീറ്റില്‍ അണ്ടർ 20 ആണ്‍കുട്ടികളുടെ ഷോട്ട്‌പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ കെ.എസ് അർജുൻ,എസ്.ബി കോളജ് ചങ്ങനാശേരി
പാലായില്‍ നടക്കുന്ന കോട്ടയം ജില്ലാ അത്ലറ്റിക് മീറ്റില്‍ അണ്ടർ 20 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ എസ്.സംഗീത്,എസ്ബി കോളജ് ചങ്ങനാശേരി
  TRENDING THIS WEEK
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com