HOME / GALLERY / SPORTS
ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചെറുതന ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ ആരംഭിച്ചപ്പോൾ
ഒളിംമ്പിക് ഡേ... അന്തർദേശീയ ഒളിംമ്പിക് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒളിംമ്പിക് ഡേ വാകത്തോണിൽ നിന്ന്.
ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന ആശവുമായി ഇന്ന് അന്താരാഷ്ട്ര യോഗാസ്ഥാനം. ഹിമാചൽ പ്രദേശിലെ ധ‌‌ർമ്മശാലയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് യോഗ 30-35 വയസ് വിഭാഗത്തിൽ  സ്വർണമെഡൽ നേടിയ മഞ്ഞുമ്മൽ സ്വദേശി കാവ്യദേവി പ്രസാദ് പുതുവൈപ്പ് ബീച്ചിൽ
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
വിജയം തൊട്ട്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന 18 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല കബഡി മത്സരത്തിൽ പെൺകുട്ടികളുടെ സെമി ഫൈനലിൽ ചങ്ങനാശ്ശേരി ദീപം അക്കാഡമിക്കെതിരെ പോയിന്റ് നേടുന്ന ബേക്കർ സ്കൂൾ ടീം താരം. ബേക്കർ സ്കൂൾ വിജയിച്ചു.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചൈൽഡ് വിഭാഗത്തിൽ കൊല്ലത്തിന്റെ മുഹമ്മദ് അഷാൻ തിരുവനന്തപുരത്തിൻ്റെ ആരിഷ് ഷാരൂഖിനെതിരെ പോയിൻ്റ് നേ ടുന്നു.മുഹമ്മദ് അഷാൻ വിജയിച്ചു
കിക്ക്... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ മലപ്പുറത്തിൻ്റെ വി. ദേവനന്ദ തിരുവനന്തപുരത്തിന്റെ എം. അനുപമക്കെതിരെ പോയിൻ്റ് നേടുന്നു. ദേവനനന്ദ വിജയിച്ചു.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 51 കിലോഗ്രാം വിഭാഗത്തിൽ കോട്ടയത്തിന്റെ അനന്തു ബിജുവിനെതിരെ മലപ്പുറത്തിന്റെ മുഹമ്മദ് നിഷാദ് പോയിന്റ് നേടുന്നു. മുഹമ്മദ് നിഷാദ് വിജയിച്ചു
മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സൂപ്പർ ലീഗ് കേരള താരങ്ങൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്‌പോർട്‌സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
  TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഭാര്യ ഡോ.സുധേഷ് എന്നിവരെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ സമീപം
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ... ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ച്
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് സമരങ്ങൾക്കെതിരെ കള്ള കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലാ ജയിലിലേക്ക് നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
വിട്ടുതരില്ല, കട്ടായം.... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ, പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ വിട്ടുകൊടുക്കാതെ തിരകെ പിടിച്ചു വലിക്കുന്ന സഹപ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com