HOME / GALLERY / SPORTS
ലോക വൺ എഫ്.സി. ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജേതാവായ ഇന്ത്യയുടെ റാണ രുദ്ര പ്രതാപ് സിംഗ് അൾട്ടിമേറ്റ് ഫൈറ്റിംഗ് മത്സരത്തിന് മുന്നോടിയായി കൊച്ചി ജവഹർ നഗറിലെ ബോക്സിംഗ് ക്ലബിലെത്തി പരിശീലനം നടത്തുന്നു
കേരളാ പ്രീമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളാ എഫ്.സിയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീം.
കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ നടക്കുന്ന ദേശീയ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ ബാങ്ക് ഒഫ് ബറോഡയും ഇന്ത്യൻ ബാങ്കും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ നടക്കുന്ന ദേശീയ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ ബാങ്ക് ഒഫ് ബറോഡയും ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ പഞ്ചാബ് എഫ്.സിയും ഗോകുലം കേരള എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരിവർജന ദൗത്യമായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചി ബീച്ചിൽ നടന്ന ഗാട്ട ഗുസ്തി മത്സരം.
തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രഥമ ജില്ലാ കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കുട്ടികളുടെ ആഹ്ളാദപ്രകടനം.
തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രഥമ ജില്ലാ കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
കോഡൂര്‍ ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ദേശീയ സിക്‌സസ് ഹോക്കി ടൂര്‍ണമെന്റ് ഫൈനലിൽ പി.എം.എസ്.എ.എം.എ.എച്ച്. ചെമ്മങ്കടവ് 'ബി' ടീമും സായ് കൊല്ലവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ദേശീയ സീനിയർ വനിതാ ഹോക്കി കിരീടം ഹോക്കി ഹരിയാനക്ക്. ഫൈനൽ മത്സരത്തിൽ ഹോക്കി ഹരിയാനയും സായിയും ഏറ്റുമുട്ടിയപ്പോൾ ഹരിയാന വിജയിച്ചു.
കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ദേശീയ സീനിയർ വനിതാ ഹോക്കിയുടെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ മദ്ധ്യപ്രദേശ് ഹോക്കി അക്കാദമിയും സായിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്. സായി ജേതാക്കളായി.
ദേശീയ സീനിയർ വനിതാ ഹോക്കി മത്സരത്തിൽ മധ്യപ്രദേശ് ഹോക്കി അക്കാദമി ഹോക്കി പഞ്ചാബിനെ നേരിടുന്നു.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഷോട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ അങ്കമാലി എഫ്.ഐ.എസ്.എ.ടിയിലെ അനന്യ ടി. ജിത്ത്.
കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തു നടന്ന വഞ്ചി തുഴയൽ മത്സരം.
ദേശീയ സീനിയർ വനിതാ ഹോക്കി മത്സരത്തിൽ ഉത്തർപ്രദേശ് ഹോക്കിയും ഹോക്കി ചണ്ഡീഗഡും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളവും ഹോക്കി മധ്യപ്രദേശ് തമ്മിലുള്ള മത്സരത്തിൽ നിന്ന്. ഹോക്കി മധ്യപ്രദേശ് ജേതാക്കളായി.
ചെന്നൈയിൻ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഓഗ്‌ബെച്ചേ ഗോൾ നേടുന്നു.
ദേശീയ സീനിയർ വനിതാ ഹോക്കി മത്സരത്തിൽ കേരളം ഹോക്കി ഹിമാചലിനെ നേരിടുന്നു. മത്സരത്തിന് കേരളത്തിന് തോൽവി.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ന് രാവിലെ പനമ്പള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം നടത്തിയപ്പോൾ. നാളെ ചെന്നൈ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.
  TRENDING THIS WEEK
വെറ്റില
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
പൊലീസ് സ്മൃതി ദിനത്തിൽ കൊച്ചിയിൽ ഐ.ജി. വിജയ് സാഖറെ ആദരവ് അർപ്പിക്കുന്നു.
സ്കൈ സൈക്കിൾ
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചപ്പോൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com