TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
പുന്നത്തുറ പഴയ പള്ളിയുടെ ചതുർശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലഹരിക്കെതിരെയുള്ള മാരത്തൻ ഓട്ടത്തിന്റെ സമാപന പരിപാടി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയപ്പോൾ മന്ത്രി വി.എൻ വാസവൻ സന്ദേശം നൽകുന്നു .തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഫാദർ മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ സമീപം
പിങ്ക് ലൈവാണ്... കോട്ടയം തിരുക്കരയിൽ പട്രോൾ നടത്തുന്ന പിങ്ക് പൊലീസ്.
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.