HOME / GALLERY / SPORTS
കൂട്ടുകാരെ ഒറ്റയ്ക്ക് ചിന്തിപ്പിച്ച്... കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഇന്റർ നാഷണൽ ചെസ് ചാമ്പ്യനായ അനുപം.എം.ശ്രീകുമാർ പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങാകാൻ സ്‌കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ സ്‌കൂളിലെ 33 മറ്റു വിദ്യാർത്ഥികളുമായി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
തിരുവനന്തപുരത്ത്‌ ദേശീയ റാങ്കിങ് ടേബിൾ ടെന്നീസ് (ദക്ഷിണമേഖല) ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ ഓം ഛേത്രി ആദർശിനോട് മത്സരിക്കുന്ന ദീനദയാലൻ വിശ്വ.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ വിജയിച്ച മദ്ധ്യപ്രദേശിന്റെ അനീഷ കുത്തുമ്പലേയുടെ പ്രകടനം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ പുരുഷ വിഭാഗം ലോങ്ങ് ജമ്പിൽ സായിയിലെ മുഹമ്മദ് അനീസ് സ്വർണ്ണം നേടുന്നു.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന്
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിപിൽ നിന്നും
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന എം.കെ. ജോസഫ് മെമ്മോറിയൽ സ്റ്റേറ്റ് ഇന്റർ ക്ലബ് അത്‌ലറ്റിക്ക് മീറ്റിൽ.
എം.കെ. ജോസഫ് മെമ്മോറിയൽ 16മത് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിക്ക് കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ മുത്തേരിമടയിൽ പരിശീലന തുഴച്ചിൽ നടത്തുന്നു.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കങ്ങഴ ബസേലിയസ് എച്ച്.എസ്.എസിലെ ഹിമ ജേക്കബിന്റെ പ്രകടനം.
തൃശൂരിൽ കോർപറേഷൻ ഗ്രൗണ്ടിൽ നടന്ന സുബ്രതോ മുഖർജി സംസ്ഥാന തല ഫുട്ബാൾ മത്സരത്തിൽ (അണ്ടർ 14) വിഭാഗത്തിൽ ചാമ്പ്യൻമാരായ ഗവൺമെന്റ് ഓറിയൻറൽ ഹൈസ്കൂൾ എടത്തനാട്ടുക്കരയിലെ കുട്ടികൾ ആഹ്ലാദം പങ്കിടുന്നു.
കോടഞ്ചേരി ചാലിപ്പുഴയിൽ നടക്കുന്ന ഏഴാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരമായ പ്രോ സ്ലാലോമിൽ നിന്ന്.
കേരള സംസ്ഥാന ഗുസ്തി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ ഗുസ്തി അസ്സോസിയേഷനും പി.ടി.എസ് ഹെല്‍ത്ത് ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാഥമിയും ഇന്റോര്‍സ്‌റ്റേഡിയത്തില്‍ നടത്തുന്ന അണ്ടര്‍ 23 പുരുഷ വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്
ആവേശ തുഴ... നെഹ്‌റു ട്രോഫി ജലമേളയിൽ മത്സരിക്കാൻ നവജീവൻ ബോട്ട് ക്ലബ് ജവഹർ തായങ്കരി ചുണ്ടനിൽ മണിയാപറമ്പ് പെണ്ണാർ തോട്ടിൽ പരിശീലന തുഴച്ചിൽ നടത്തുന്നു.
കേരളാ ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച മൺസൂൺ ടൂറിസം ഫുട്ബാൾ പ്രാഥമിക മത്സരത്തിൽ മരാരി ബീച്ച് റിസോർട്ടും റോസ് ഇന്നും തമ്മിൽ ഏറ്റ് മുട്ടിയപ്പോൾ. മത്സരത്തിൽ മരാരി ബീച്ച് റിസോർട്ട് വിജയിച്ചു.
ആർപ്പോ ഇർരോ..., ആലപ്പുഴ ചമ്പക്കുളത്ത് നടന്ന മൂലം ജലോൽത്സവത്തിൽ വിജയികളായചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വള്ളത്തിന്റെ ആരാധകർ ക്ലബ്ബിനു ലഭിച്ച ട്രോഫിയുമായി ആഹ്ലാദം പങ്കിടുന്നു.
ചമ്പക്കുളത്ത് നടന്ന മൂലം ജലോൽത്സവത്തിൽ രാജപ്രമുഖൻ ട്രോഫി നേടിയ ചമ്പക്കുളംതുഴഞ്ഞ നടുഭാഗം ബോട്ട് ക്ലബ് അംഗങ്ങൾ വിജയാഘോഷത്തിൽ.
തിരുവനന്തപുരം പ്രിയദർശിനി ആഡിറ്റോറിയത്തിൽ തിരുവനന്തപുരം ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീoത്തിൽ നടക്കുന്ന സംസ്ഥാന വനിതാ വടംവലി മത്സരത്തിൽ പാലക്കാടും വയനാടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ പാലക്കാട് ജയിച്ചു.
  TRENDING THIS WEEK
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എ. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ.
നന്മമനസ്... ആരോ ഉപേഷിച്ചതിനെ തുടന്ന് റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂച്ചക്കുട്ടിയെ അതുവഴി നടന്ന് വന്ന ടിനിൽ എന്ന യുവാവ് എടുത്ത് ലാളിക്കുന്നു. വീട്ടിൽ പൂച്ചവളർത്തുന്ന ടിനിൽ അതിനെ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
വിധിയും ഗതിയും ദുരഭിമാനം... കെവിൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയെ കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. കേസിൽ കുറ്റവിമുക്തനായ കെവിൻറെ ഭാര്യ നീനുവിൻറെ അച്ഛൻ ചാക്കോ സമീപം.
ആമ്പൽപൊയ്കയിൽ താമരച്ചിറകടി... കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് പാടത്ത് പൂത്തുനിൽക്കുന്ന ആമ്പലുകൾക്കിടയിൽ തീറ്റതേടുന്ന താമരക്കോഴി.
കണ്ണൂർ ക്രൈം ബ്രാഞ്ച് കേട്ടിടോദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡി.ജി.പി ലോക്നാഥ് ബഹറയും മന്ത്രി ഇ.പി. ജയരാജനുമായി സൗഹൃദ സംഭാഷണത്തിൽ.
കെവിൻ കൊലക്കേസ് പ്രതികളെ കോടതിവിധിക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ കൊച്ചി മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നു
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ലൈഫ്...പെട്ടി ഓട്ടോയിൽ കോൺക്രീറ്റ് ടാങ്കുമായി പോകുന്ന തൊഴിലാളികൾ. എറണാകുളം കുണ്ടന്നൂർ നിന്നുള്ള കാഴ്ച
മോഷണം നടന്ന പേട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com