TRENDING THIS WEEK
ഒന്നിരുന്ന് ചിന്തിക്കാം... പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി എം.പി,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ മത്സരിക്കുന്ന തിരുവനന്തപുരത്തിന്റെ മിഖൈല ഗ്ലാഡ്സൺ ഗോമസും അനഘയും.
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കോട്ടയം കിടങ്ങൂരിൽ നടന്ന പി.കെ.വാസുദേവൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ എടുക്കുന്ന കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറിയാരുന്ന വെളിയം ഭാർഗവൻ,കുമരകം ശങ്കുണ്ണി മേനോൻ എന്നിവർ സമീപം (ഫയൽ ചിത്രം )
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
പ്രഭാത സന്തോഷം....കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് അച്യുതാനന്ദൻ രാവിലെ ഓശാന മൗണ്ടിൽ പത്രങ്ങൾ വായിച്ചിട്ട് ഇരിക്കുന്നു (ഫയൽ ചിത്രം )
അച്ഛൻ ശ്രദ്ധിച്ചിരിക്ക്...രാജസ്ഥാനിൽ നിന്നുള്ള നാടോടി കുടുംബം വഴിയരികിൽ കളിപ്പാട്ടങ്ങൾ വിൽപ്പനക്കായി നിരത്തിവച്ചിരിക്കുമ്പോൾ പ്രതീക്ഷയോടെ ആളുകൾ വരുന്നതും കാത്തിരിക്കുന്ന അച്ഛനും മൊബൈലിൽ കളിക്കുന്ന കുഞ്ഞും. രാജേന്ദ്ര മൈതാനത്തിനു മുന്നിൽ നിന്നുള്ള കാഴ്ച്ച
അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു.