TRENDING THIS WEEK
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് എന്നിവർ ചേർന്ന് നൽകുന്നു. കൗൺസിലർ പി. സാബു സമീപം.
വഴിയോര കച്ചവട ലോബിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ നൽകിയപ്പോൾ മന്ത്രി നോക്കി കാണുന്നു. വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസ് സമീപം.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം മന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം,സംസ്ഥാന പ്രസിഡൻ്റ് എ.കെ.ബാലൻ.ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ്,സ്വാഗതസംഘം ചെയർമാൻ ടി.ആർ രഘുനാഥൻ,അഡ്വ.റെജി സഖറിയ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി.എൻ.വാസവനും തന്ത്രി കണ്ഠരര് രാജീവരരും സംസാരിക്കുന്നു
പാലക്കാട് നഗരസഭയിലെ പുതുക്കിപണി കഴിയിപ്പിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ്ഗോപി നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരനെ ഡയസിലേക്ക് ഇരുത്തുന്നു വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് സമീപം.
കോട്ടയം നാഗമ്പടം കുര്യനുതുപ്പ് റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു
പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോകടർമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി പിൻവലിക്കണമെന്നും നീതിയുക്തമായി അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുക്കൊണ്ടുവരണമെന്നും ആവിശ്യപ്പെടു കൊണ്ട് കേരള ഗവ: മെഡിൽ ഓഫീസേഴ്സ് അസോസിയേഷൻ കെ.ജി.എം.ഒ.എ പാലക്കാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ ഡോകടർമാർ നടത്തിയ കരിദിനവും പ്രതിഷേധവും.
'ലാൽ സലാം'... ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാര ജേതാവായതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം' ആദരിക്കൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. മന്ത്രി വി.ശിവൻകുട്ടി സമീപം.