TRENDING THIS WEEK
തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
പത്താം ക്ളാസിലെ പാഠഭാഗത്തിൽ പഠിക്കാനുള്ള കഥകളി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ നളനായി പാർവതി മേനോനും ഹംസമായി സ്കൂളിലെ അദ്ധ്യാപകയായ പ്രീത ബാലകൃഷ്ണനുമാണ് വേഷമിട്ടത്
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
രക്ഷാകരങ്ങൾ... തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു.
സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന എസ്.പി.സി കേഡറ്റുകൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്