TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വിത കഴിഞ്ഞ ആലപ്പുഴ കൈനകരി ഉമ്പുക്കാട്ടുശ്ശേരി പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകി പോകാനായി ചാല് വൃത്തിയാക്കുന്ന കർഷകൻ
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
വിട്ടുതരില്ല, കട്ടായം.... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ, പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ വിട്ടുകൊടുക്കാതെ തിരകെ പിടിച്ചു വലിക്കുന്ന സഹപ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ദേഹത്ത് ചുവന്ന മഷി ഒഴിച്ച് ഡസ്കിൽ കയറി പ്രതിഷേധിക്കുന്ന കോൺഗ്രസ് കൗൺസിലർക്ക് നേരെ പ്രതിഷേധിക്കുന്ന ഭരണപക്ഷ കൗൺസിലർന്മാരും മേയർ എം. കെ വർഗീസും
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.