TRENDING THIS WEEK
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്കാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു.സ്വാഗതസംഘം ചെയർമാൻ ഫിലിപ്പോസ് തോമസ്, ഫൗണ്ടേഷ സെക്രട്ടറി രാജൻ വർഗ്ഗീസ്,ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എം.എൽ.എ,മന്ത്രി വീണാ ജോർജ്,റവ.ഡോ.തോമസ് മാർ തിത്തൂസ് എപ്പിസ്ക്കോപ്പ, മാത്യു.ടി.തോമസ് എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം,കെ.യു.ജനീഷ് കുമാർ എം.എൽ.എ, മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ തുടങ്ങിയവർ സമീപം.
തിടുക്കമെന്തിന്...സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ കാൽനട യാത്രികർക്കുള്ള സിഗ്നൽ തെളിയുന്നതിന് മുന്നേ വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി റോഡ് മുറിച്ച് കടക്കുന്ന സ്ത്രീകൾ.
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
എറണാകുളം ബോട്ട് ജെട്ടിക്ക് മുന്നിൽ കനാലിന് മുന്നിൽ ചത്ത എലിയെ കൊത്തിത്തിന്നുന്ന കാക്ക