ജയ്പൂർ: ബലാത്സംഗ ഭീഷണി മുഴക്കിയ യുവാവിനെ ട്രാഫിക് പൊലീസിന് മുന്നിൽ വച്ച് മർദിച്ച് യുവതി. ജയ്‌പൂർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഫോണിൽ സംസാരിക്കുന്നതായി നടിച്ചുകൊണ്ടായിരുന്നു ഇയാൾ ബലാത്സംഗ ഭീഷണി മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ യുവതി പങ്കുവച്ചിട്ടുണ്ട്.
യുവാവ് ഫോൺ ചെവിയിൽ പിടിച്ചുകൊണ്ട് സ്ത്രീക്ക് നേരെ ആവർത്തിച്ച് അശ്ലീല പരാമർശങ്ങൾ നടത്തി. അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി അയാളോട് ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അയാൾ കോളിൽ അല്ലായിരുന്നുവെന്നും മനഃപൂർവ്വം തന്നെ ലക്ഷ്യം വച്ച് സംസാരിക്കുകയാണെന്നും യുവതിക്ക് മനസിലായി.
യുവതി ബഹളം വച്ചതോടെ ആളുകൾ ചുറ്റുംകൂടി. കൂട്ടത്തിൽ ട്രാഫിക് പൊലീസ് കോൺസ്റ്റബിളുമുണ്ടായിരുന്നു. എല്ലാവരും കൂടി യുവാവിനെ പിടികൂടി. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. തുടർന്ന് പൊലീസുകാരൻ യുവാവിനെ അടിച്ചു. ഇത് കണ്ടുനിന്നവർ പ്രതികാരം ചെയ്യണമെന്ന് യുവതിയോട് പറഞ്ഞു. ഇതുകേട്ടതും യുവതി പൊലീസുകാരൻ ചെയ്തതുപോലെത്തന്നെ യുവാവിനെ അടിക്കുകയും അസഭ്യം പറയുകയും ചെയ്തു.
പ്രതി രാജസ്ഥാനിൽ നിന്നുള്ളയാളാണെന്നാണ് സൂചന. ജയ്‌പൂർ ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ യുവതി നന്ദി പറഞ്ഞു. യുവതിയുടെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി റെയിൽവേ പൊലീസ് രംഗത്തെത്തി. ജയ്പൂർ സ്റ്റേഷന് പുറത്താണ് സംഭവം നടന്നതെന്നും പൊലീസിന്റെ അധികാര പരിധിയിലാണെന്നും റെയിൽവേ പൊലീസ് വ്യക്തമാക്കി.
A woman was harassed by a man outside Jaipur Railway Station with a satisfying ending pic.twitter.com/hJyDYHILcM
— Ghar Ke Kalesh (@gharkekalesh) May 5, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |