
ചണ്ഡീഗഡ്: ഗർഭിണിയായ ഭാര്യയെ കൊന്ന യുവാവ് പിടിയിൽ. ഹരിയാന ഝജ്ജാറിലെ ബഹദൂർഗഢിലാണ് ദാരുണസംഭവം നടന്നത്. ഭർത്താവായ അൻഷുൽ ധവാനാണ് അറസ്റ്റിലായത്. മഹാക് എന്ന 27കാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്നശേഷം പ്രതി കവർച്ചാ സംഘം കൊലപ്പെടുത്തിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. മഹാക് എച്ച്ഡിഎഫ്സി ബാങ്കിലാണ് ജോലി ചെയ്തിരുന്നത്.
ഹിസാറിലെ സെക്ടർ 14ലെ താമസക്കാരനും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാനെ 2025 സെപ്തംബർ 25നാണ് മഹാക് വിവാഹം കഴിച്ചത്. ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് അൻഷുലിന് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാലന്റെെൻസ് ദിനത്തിൽ ഹിസാർ സന്ദർശിച്ച ദമ്പതികൾ ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അവിടെ നിന്ന് മടങ്ങിയത്. പിന്നാലെയായിരുന്നു കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
തങ്ങളെ ഏതാനും അജ്ഞാതർ ആക്രമിച്ചുവെന്നും അവർ ഭാര്യയുടെ കഴുത്തറുത്തുവെന്നുമാണ് അൻഷുൽ പൊലീസിനെ വിളിച്ചറിയിച്ചത്. ആദ്യം കവർച്ചാ കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിൽ അൻഷുൽ ധവാനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന 18 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സമയത്ത് വിരലടയാളങ്ങൾ അവശേഷിപ്പിക്കാതിരിക്കാൻ അൻഷുൽ കയ്യുറകൾ ധരിച്ചിരുന്നു. ആദ്യം മഹാകിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |