
ചാവക്കാട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് 41 വർഷം കഠിനതടവും 1,60,000 രൂപ പിഴയും വിധിച്ചു. വാടാനപ്പിള്ളി വില്ലേജ് നടുവിൽക്കര ദേശത്ത് പണിക്കവീട്ടിൽ ഫസലി(26)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 2023 ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളവിലാണ് വിദ്യാർത്ഥിനിയെ
പ്രണയം നടിച്ച് പീഡനം നടത്തിയത്. പിഴ അടയ്ക്കാത്ത പക്ഷം 16 മാസം കൂടി അധിക തടവ് അനുഭവിക്കണം. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഷനിതാ ചന്ദ്രൻകുട്ടി,എസ്.ഐ കെ.അജിത്, ഇൻസ്‌പെക്ടർമാരായ എം.എ.എസ്.സാബുജി,ബി.എസ്.ബിനു എന്നിവരാണ് കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ ജി.എസ്.സി.പി.ഒ എം.ആർ.സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |