
നെടുമങ്ങാട്: പതിനൊന്നുകാരിയായ മകളുടെ മുന്നിൽവച്ച് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലപ്പെടുത്തിയ കേസിൽ അമ്മയും മകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴവിള അപ്പൂപ്പൻപാറ സ്വദേശി സിന്ധുവിനെ,ഒപ്പം താമസിച്ചിരുന്ന ചന്തക്കുന്ന് നിവാസി സാജനും മാതാവ് റാഹിലാ ബീവിയും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നുവെന്നാണ് കേസ്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തൊട്ടടുത്തദിവസം സിന്ധു മരിച്ചു.പരിസരവാസികളായ ദൃക്‌സാക്ഷികൾ കൂറുമാറിയ കേസിൽ സിന്ധുവിന്റെ മകളുടെ മൊഴി നിർണായകമായി.2016 ഡിസംബർ 9ന് രാത്രി പത്തോടെയായിരുന്നു സംഭവം.നെടുമങ്ങാട് എസ്.സി/എസ്.ടി കോടതി ജഡ്ജി ഷാജഹാനാണ് ഒന്നും രണ്ടും പ്രതികളായ സാജനെയും റാഹിലാ ബീവിയെയും കുറ്റക്കാരായി കണ്ടെത്തിയത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സന്ദീപ് എൻ.ആറും പ്രതികൾക്ക് വേണ്ടി ശാസ്തമംഗലം അജിത്തും ഹാജരായി.കേസിൽ റാഹിലാ ബീവിയാണ് ഒന്നാംപ്രതി. കോടതി ഇന്ന് ശിക്ഷ വിധിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |