മുംബയ്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അർദ്ധനഗ്നയായി വീഡിയോ കോൾ ചെയ്ത അദ്ധ്യാപിക അറസ്റ്റിൽ. നവി മുംബയിൽ 35കാരിയായ യുവതിയാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പാണ് അദ്ധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി അദ്ധ്യാപിക അശ്ളീലച്ചുവയുള്ള മെസേജുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്യാർത്ഥിക്ക് അയയ്ക്കാറുള്ളതായി പൊലീസ് പറഞ്ഞു. ഇതിനുശേഷമാണ് അർദ്ധനഗ്നയായുള്ള വീഡിയോകോളുകൾ ആരംഭിച്ചത്. ഇത് ഏറെ നാളായി തുടർന്നതോടെ വിദ്യാർത്ഥി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മാതാപിതാക്കൾ അദ്ധ്യാപികയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
അദ്ധ്യാപികയുടെ പ്രവൃത്തികൾ വിദ്യാർത്ഥിക്ക് മാനസികാഘാതമുണ്ടാകുന്നതിന് കാരണമായതായി മാതാപിതാക്കൾ പറയുന്നു. മറ്റ് വിദ്യാർത്ഥികളോടും അദ്ധ്യാപിക ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുകയാണ്.
16കാരനായ വിദ്യാർത്ഥിയെ ഒരുവർഷത്തോളമായി ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപിക മുംബയിൽ അറസ്റ്റിലായി ആഴ്‌ചകൾക്കുശേഷമാണ് പുതിയ കേസ് പുറത്തുവന്നിരിക്കുന്നത്. വിവാഹിതയായ ഈ അദ്ധ്യാപികയെയും പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |