
ചെറുതുരുത്തി: കാർ വിൽക്കാൻ എത്തിയ യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തിൽ അവസാന പ്രതിയും പിടിയിൽ. ആസാം സ്വദേശി ഇല്യാസ് അഹമ്മദ്(20) ആണ് പൊലീസ് പിടിയിലായത്. പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജ്യൂസ് മേക്കറായി ജോലി ചെയ്യുകയായിരുന്നു. നവംബർ 15 ന് മണലാടി സ്വദേശി അബ്ദുൾ ഷംനാദിനെ ആക്രമിച്ച് പണവും കാറും കൈക്കലാക്കിയതാണ് കേസ്. ഒന്നാം പ്രതിയടക്കമുള്ളവരെ മുൻപ് ചെറുതുരുത്തി പൊലീസ് പിടികൂടിയിരുന്നു. കുന്നംകുളം എസി.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചെറുതുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ വിനുവിന്റെ നിർദ്ദേശപ്രകാരം എസ.്‌ഐ.എ.ആ.നിഖിൽ എന്നിവരുടെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |