മൂവാറ്റുപുഴ: കാർ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കാമുകിക്കൊപ്പം കറങ്ങി നടന്ന 19കാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി അൽസാബിത്തിനെ തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ ചാരിസ് ഹോസ്പിറ്റലിന് സമീപത്തെ വീട്ടിൽ നിന്ന് ജൂലായ് നാലാം തീയതി പുലർച്ചെയാണ് അൽ സാബിത്ത് കാർ കവർന്നത്. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച കാർ രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകിക്കൊപ്പം പിന്നീട് കറങ്ങി നടക്കുകയായിരുന്നു യുവാവ്. വിവാഹിതയായ കാമുകിക്ക് രണ്ടു കുട്ടികളുമുണ്ട്. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൂന്തുറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മൂവാറ്റുപുഴയിൽ നിന്നാണ് ഇവരെ പിന്നീട് പൊലീസ് കണ്ടെത്തിയത്.
ആർഭാട ജീവിതം നയിക്കാനാണ് കാറ് മോഷ്ടിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് ഓഫീസർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സാബിത്തിനെ അറസ്റ്റു ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |