കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അയൽവാസിയായ ഇടുക്കി സ്വദേശിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്യസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ഒരുമാസം മുൻപാണ് പീഡനം നടന്നതെന്നാണ് വിവരം. പീഡനവിവരം അറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതിയായ യുവാവ് ഒളിവിൽ പോകുകയായിരുന്നു. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ 15,13 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് അറസ്റ്റിലായത്. അസിഫ് ഉൾ ആലമാണ് (38) പ്രതി. ഇയാൾ മൊബൈൽ ഫോണിൽ നഗ്നവീഡിയോ കാണിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. ചൈൽഡ്‌ലെെനിൽ നിന്ന് അയച്ചുകിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |