ട്രെയിനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ പുരുഷോത്തം എക്‌സ്‌പ്രസിന്റെ ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്താണ് ആ സംഭവം എന്നല്ലേ?
കോച്ചിൽ നിന്ന് ബെഡ്ഷീറ്റുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന കുടുംബമാണ് വീഡിയോയിലുള്ളത്. റെയിൽവേയുടെ സ്വത്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഈ വീഡിയോ ഉയർത്തിക്കാട്ടുന്നത്. ഒഡീഷയിലെ പുരിക്കും ഡൽഹിക്കുമിടയിൽ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ ട്രെയിൻ. അതിനാൽത്തന്നെ ഈ സംഭവം എവിടെവച്ചാണെന്ന് വ്യക്തമല്ല.
ഒരു സ്ത്രീ ഉൾപ്പടെയുള്ള മൂന്നംഗ കുടുംബമാണ് മോഷണം നടത്തിയത്. എന്നാൽ സ്‌റ്റേഷനിലിറങ്ങിയതോടെ പിടിവീണു. ടിടിഇയും റെയിൽവേ ജീവനക്കാരും ഇവരെ ചോദ്യം ചെയ്യുന്നത് വീഡിയോയിലുണ്ട്. ഒടുവിൽ മനസില്ലാമനസോടെ ആ സ്ത്രീ ലഗേജിൽ നിന്ന് മോഷ്ടിച്ച ബെഡ്ഷീറ്റുകൾ പുറത്തെടുത്തുവയ്ക്കുകയാണ്.
'പുരുഷോത്തം എക്സ്പ്രസിലെ എസി കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്നത് അഭിമാനകരമായ കാര്യമാണ്. പക്ഷേ, യാത്രയ്ക്കിടെ സുഖസൗകര്യങ്ങൾക്കായി നൽകുന്ന ബെഡ്ഷീറ്റുകൾ മോഷ്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മടിക്കാത്ത ആളുകൾ ഇപ്പോഴും ഉണ്ട്'-എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോഷ്‌ടാക്കൾക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Traveling in 1st AC of Purushottam express is a matter of pride itself.
— ଦେବବ୍ରତ Sahoo 🇮🇳 (@bapisahoo) September 19, 2025
But still people are there who don't hesitate to steal and take home those bedsheets supplied for additional comfort during travel. pic.twitter.com/0LgbXPQ2Uj
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |