കൊച്ചി: മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് കൊച്ചിയിൽ നിന്ന് കടന്ന പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ഉത്തർബിനാജ്പൂർ സ്വദേശി തൻവീർ ആലമാണ് (32) എറണാകുളം ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്.
2024 സെപ്തംബർ 19നാണ് ഡാൻസഫ് സംഘത്തിലെ പൊലീസുകാരെ ആക്രമിച്ച് ഇയാൾ കടന്നത്. കലൂരിലെ ലോഡ്ജിൽ നിന്ന് 2.5 കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം. ഒരു കൊല്ലം നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് സാഹസികമായിട്ടാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |