കാട്ടാക്കട:പേഴുമൂട് കോളനിയിൽ ഓട്ടോറിക്ഷ കത്തിച്ച പ്രതിയെ കാട്ടാക്കട പൊലിസ് പിടികൂടി.പൂവച്ചൽ പേഴുംമൂട് പാളയത്തിൻമുകൾ വീട്ടിൽ ശരത്(24)ആണ് പിടിയിലായത്.ഇക്കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആണ് സംഭവം.മഴക്കോട്ട് കത്തിച്ച ശേഷം ഇത് ഓട്ടോ റിക്ഷക്ക് ഉള്ളിൽ ഇടുകയായിരുന്നു.ഇതിന് ശേഷം ഒളിവിൽ പോയ പ്രതി ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും ആര്യനാട് എത്തിയപ്പോൾ കാട്ടാക്കട എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |