SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

കൊല്ലം സ്വദേശിനിക്ക് കൊച്ചിയിൽ സദാചാര ആക്രമണം; ക്രൂരമർദ്ദനത്തിനിരയായ യുവതി ആശുപത്രിയിൽ

Increase Font Size Decrease Font Size Print Page
police

കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്കുനേരെ സദാചാര ആക്രമണം. എറണാകുളം തിരുവാണിയൂരിലാണ് സംഭവം. കൊല്ലം സ്വദേശിനിയായ യുവതിയാണ് ക്രൂരമർദ്ദനത്തിനിരയായത്. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരികയായിരുന്ന യുവതിയെയാണ് സംഘം ചേർന്ന് മർദ്ദിച്ചത്.

ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. യുവതിയെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനായി ഓട്ടോറിക്ഷ എത്തിയപ്പോൾ ഡ്രൈവറെ സദാചാര സംഘം ഭീഷണിപ്പെടുത്തി. പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

നിലവിൽ യുവതി കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ഒൻപത് പേർക്കെതിരെ കേസെടുത്തു. മണിക്കുട്ടൻ, ബിബിൻ, ബേബി മറ്റ് കണ്ടാൽ അറിയാവുന്ന ആറുപേർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

TAGS: CASE DIARY, MORAL POLICING, KOCHI, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY