എടതിരിഞ്ഞി : സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എടതിരിഞ്ഞി ചെട്ടിയാൽ അണക്കത്തിപറമ്പിൽ സതീഷ് ശങ്കരനെയാണ് (52) കാട്ടൂർ സി.ഐ ഋഷികേശൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ട് പടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിരുത്തിപറമ്പിൽ അശോകൻ ഭാര്യ സുമതിയാണ് (72) ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചത്.
കുടുംബ ക്ഷേത്രത്തിലെ പൂജാച്ചടങ്ങുകൾ കഴിഞ്ഞശേഷം റോഡിലൂടെ വരുമ്പോൾ പടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വിരുത്തിപറമ്പിൽ രമണി, സദാനന്ദൻ ഭാര്യ അംബിക, അശോകൻ ഭാര്യ സുമതി എന്നിവരെ അമിത വേഗത്തിലെത്തിയ ആക്ടീവ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച് നിറുത്താതെ പോകുകയായിരുന്നു. സ്ഥലത്തെയും പരിസരത്തെയും പത്തോളം സി.സി.ടി.വികളും മറ്റും പരിശോധിച്ചുള്ള പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ മണികണ്ഠൻ, ഹബീബ്, എ.എസ്.ഐമാരായ സജീവ്, ശ്രീജിത്ത്, പൊലീസുകാരായ ധനേഷ്, കിരൺ എന്നിവ
രുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |