ഫറോക്ക്: നല്ലളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ അസം സ്വദേശി ലാൽപ്പെട്ടയിൽ നസീദുൽ ഷെയ്ഖ് (23) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂരിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ 15 വയസായ പെൺകുട്ടിയെ 2024 ഒക്ടോബർ മാസം തട്ടിക്കൊണ്ടുപോയി ഹരിയാനയിലുള്ള പ്രതിയുടെ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. പിതാവ് 25,000 രൂപയ്ക്ക് പെൺകുട്ടിയെ വിൽക്കുകയും ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയുമായിരുന്നു. ഈ കേസിൽ പ്രതിയ്ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾകൂടി ചുമത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നല്ലളം പൊലീസ് ആസ്സാമിലെത്തുകയും അസാം പൊലീസിന്റെ സഹായത്തോടെ 2024 നവംബർ ആറിന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അസാമിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രാമദ്ധ്യ പ്രതി ബിഹാറിലെ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടു. സൈബർ സെല്ലിന്റെ പരിശോധനയിൽ പ്രതി അസാമിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം അവിടെയെത്തി അസം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |