കുന്നംകുളം: കോട്ടോൽ സ്വദേശികളായ അച്ഛനെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പൊട്ടിലിങ്കൽ വീട്ടിൽ മുഹമ്മദ് ഷഹീറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടോൽ സ്വദേശി മാനംകണ്ടത്തിൽ വീട്ടിൽ താഹ (50), മകൻ ഹാഫിസ് (30) എന്നിവരെയാണ് അറസ്റ്റിലായ പ്രതി ഉൾപ്പെടെ മൂന്നഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് പരാതിക്കാരന്റെ വീടിന് സമീപത്ത് പ്രതികൾ ബഹളം വച്ചിരുന്നു. ഇത് പരാതിക്കാരൻ ചോദ്യം ചെയ്തിരുന്നു.
ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ഫെബ്രുവരി 14ന് പരാതിക്കാരന്റെ പിതാവ് താഹ ജോലിചെയ്യുന്ന മൊബൈൽ ഷോപ്പിലെത്തിയ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഹാഫിസിനെയും സംഘം ആക്രമിച്ചു. അക്രമണത്തിൽ പരിക്കേറ്റ ഇരുവരും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |