ആലപ്പുഴ: എക്സൈസ് റോഡ് മുക്ക് ഭാഗത്തു നടത്തിയ നടത്തിയ മിന്നൽ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാർഡിൽ മണ്ണഞ്ചേരി നേതാജി കോളനി വീട്ടിൽ നസീർ നവാസിനെ (21) ആണ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ഫെമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 2.1932 ഗ്രാം എം.ഡി.എം.എയും 1.87ഗ്രാം ഗഞ്ചാവും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എ.ജെ.വർഗീസ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |