നെയ്യാറ്റിൻകര: യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര വെൺപകലിലാണ് സംഭവം. ആൺസുഹൃത്താണ് കൊലപാതകത്തിന് ശ്രമിച്ചത്.
ഇരുപത്തെട്ടുകാരിയും വെൺപകൽ സ്വദേശിനിയുമായ സൂര്യ ഗായത്രിക്കാണ് കൊടാങ്ങാവിള സ്വദേശി സച്ചുവിന്റെ ആക്രമത്തിൽ സാരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സൂര്യയെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സച്ചു വിവാഹിതനാണെങ്കിലും ഏറെ നാളായി ഭാര്യയുമായി അകന്ന് കഴിയുകയാണ്. ഇതിനിടെയാണ് സൂര്യയുമായി അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാൽ അടുത്തിടെ സൂര്യഗായത്രി മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നു എന്ന് സച്ചുവിന് സംശയമായി. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.
സംഭവത്തിന് പിന്നാലെ സച്ചു തന്നെ സൂര്യയെ ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം. പരിക്ക് സാരമുള്ളതാണ്. സൂര്യയെ ആശുപത്രിയിൽ എത്തിച്ചശേഷം കടന്നുകളഞ്ഞ സച്ചുവിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |