കൃഷ്ണഗിരി: 13വയസുകാരിയായ വിദ്യാർത്ഥിയെ അദ്ധ്യാപകർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. പ്രതികളായ മൂന്ന് അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങളായി കുട്ടി സ്കൂളിൽ വരുന്നില്ലെന്ന് കണ്ടെത്തിയ പ്രധാനാദ്ധ്യാപിക വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തി കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് സംഭവം പ്രധാനാദ്ധ്യാപികയോട് പറഞ്ഞത്. പിന്നാലെ അവർ ചെെൽഡ് ലെെനിലും പൊലീസിലും പരാതി നൽകി.
അദ്ധ്യാപകരിലൊരാൾ പെൺകുട്ടിയെ മുൻപ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് അറിഞ്ഞ മറ്റ് രണ്ട് അദ്ധ്യാപകരും കൂടി ചേർന്ന് വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് അദ്ധ്യാപകർക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നുണ്ട്. പെൺകുട്ടിയെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കി. കുട്ടി ഗർഭിണിയല്ലെന്നും ഗർഭച്ഛിദ്രം നടത്തിയിട്ടില്ലെന്നും കളക്ടർ എസ് ദിനേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |