ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രിയിൽ വളപ്പിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ചയാളെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ നഗരസഭ പഴവീട് അത്തിത്തറ റോഡിൽ മുട്ടത്ത് വീട്ടിൽ പ്രവീൺ (40) ആണ് പിടിയിലായത്. ജനറൽ ആശുപത്രി ജീവനക്കാരനായ തണ്ണീർമുക്കം പഞ്ചായത്ത് 11-ാം വാർഡിൽ വാരണം ആശാരിപറമ്പിൽ വീട്ടിൽ മണിയപ്പന്റെ മകൻ അനിൽകുമാറിന്റെ (52) സ്‌കൂട്ടറാണ് മോഷ്ടിച്ചത്. 8ന് ആണ് സംഭവം ഉണ്ടായത്. അനിൽകുമാർ ഡ്യൂട്ടിക്കായി ഉച്ചയ്ക്ക് ജനറൽ ആശുപത്രിയിലെത്തി പഴയ ഫാർമസി കെട്ടിടത്തിന് പടിഞ്ഞാറുവശം പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറണ് പ്രവീൺ മോഷ്ടിച്ചത്. ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ അനിൽകുമാർ സ്‌കൂട്ടർ കാണാതായതിനെ തുടർന്ന് സൗത്ത് പൊലീസിൽ പരാതി നൽകി. തുടർന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റുചെയ്തതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |