കൊച്ചി: പെറ്റിക്കേസുകളിൽ അഴിമതി നടത്തി ലക്ഷങ്ങൾ തട്ടിയ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശാന്തിനി കൃഷ്‌ണനാണ് തട്ടിപ്പ് നടത്തിയത്. നാല് വർഷംകൊണ്ട് 16 ലക്ഷത്തിലധികം രൂപയാണ് ശാന്തിനി തട്ടിയത്.
മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് റൈറ്ററായിരുന്ന കാലത്തായിരുന്നു ശാന്തിനി തിരിമറി നടത്തിയത്. പെറ്റിത്തുകയിൽ തിരിമറി നടത്തി 16,76,650 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥ കൈക്കലാക്കിയത്. 2018 മുതൽ 2022 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് ശാന്തിനി തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |